ബർലിനിലെ വിദ്യാഭ്യാസ സമ്പ്രദായം ജർമനിയിൽ ഏറ്റവും മോശം
Saturday, August 20, 2016 8:42 AM IST
ബർലിൻ: ജർമനിയിൽ ഏറ്റവും മോശമായ വിദ്യാഭ്യാസ സമ്പ്രദായം നിലനിൽക്കുന്നത് ബർലിനിലെന്നു പഠന റിപ്പോർട്ട്. ബ്രാൻഡൻബുർഗിലും സ്‌ഥിതി വ്യത്യസ്തമല്ല എന്നാണ് കൊളോൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് റിസർച്ച് നടത്തിയ പഠനത്തിൽ വ്യക്‌തമാകുന്നത്.

സാക്സണി, തൂരിംഗൻ, ബവേറിയ, ബാഡൻ–വുർട്ടംബർഗ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായമാണ് രാജ്യത്തെ ഏറ്റവും മികച്ചവയായി കണ്ടെത്തിയിരിക്കുന്നത്.

ഇടയ്ക്കു വച്ചു പഠനം നടത്തുന്നവരുടെ നിരക്ക്, ടെസ്റ്റിലെ സ്കോറുകൾ, ഇന്റഗ്രേഷനുമായി ബന്ധപ്പെട്ട സഹായം എന്നീ മാദനണ്ഡങ്ങൾ ഉപയോഗിച്ചാണ് വിലയിരുത്തൽ നടത്തിയിരിക്കുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ