വോയിസ് വിയന്ന ക്രിക്കറ്റ് ടൂർണമെന്റ്: സിഎംപിസിസി ജേതാക്കൾ
Saturday, August 20, 2016 7:01 AM IST
വിയന്ന: ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനത്തിൽ വോയിസ് വിയന്ന സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ് ടൂർണമന്റിൽ സിഎംപിസിസി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇങജഇഇ) ജേതാക്കളായി. ഫൈനലിൽ വോയിസ് വാരിയേഴ്സിനെ 15 റൺസിനു പരാജയെപ്പടുത്തി വോയിസ് വിയന്ന എവർറോളിംഗ് ട്രോഫി സ്വന്തമാക്കി.

പത്ത് ഓവറിൽ സിഎംപിസിസി 60 റൺസ് നേടിയേപ്പാൾ മറുപടി ബാറ്റിംഗിനിറങ്ങിയ വോയിസ് വാരിയേഴ്സിനു 45 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഷാഡോസ് സിസി മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.

നാലു ടീമുകൾ പങ്കെടുത്ത ടൂർണമന്റിൽ അവിനാഷ് വിജയകുമാർ മാൻ ഓഫ് ദി മാച്ച് ആയും ശ്യാം പ്രകാശ് രാമച്രന്ദൻ മികച്ച ബൗളറായും സതീഷ് കുമാർ മുരളി ബെസ്റ്റ് ബാറ്റ്സ്മാൻ ആയും തെരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്കുള്ള ട്രോഫികൾ ഓസ്ട്രിയയുടെ ഇന്ത്യൻ അംബാസഡർ രാജീവ് മിശ്ര വിതരണം ചെയ്തു. ഡോ. സൊഹൈൽ അജാസ് ഖാൻ (ഡെപ്യൂട്ടി ചീഫ് ഓഫ് ഇന്ത്യൻ മിഷൻ) വിജയിച്ച ടീം അംഗങ്ങൾക്കുള്ള മെഡലുകൾ വിതരണം ചെയ്തു. ഇന്ത്യൻ എംബസിയെ പ്രതിനിതീകരിച്ച കൗൺസിലർ പവൻകുമാർ ബാഥേ, ഹെഡ് ഓഫ് ചാൻസറി ടി.കെ. മിശ്ര എന്നിവരും സന്നിഹിതരായിരുന്നു. ലക്കവീർ ഹീറ കളി നിയന്ത്രിച്ചു. പ്രീതി മലയിൽ മോഡറേറ്റർ ആയിരുന്നു. ഇന്ത്യൻ ദേശീയ പതാക വോയിസ് പ്രസിഡന്റ് ജീവൻ ജോൺ, സെക്രട്ടറി ജോർജ് കക്കാട്ട്, ട്രഷറർ സുനിൽ കോര, മുൻ പ്രസിഡന്റ് ജോൺസൺ വാഴലാനിക്കൽ എന്നിവർ ചേർന്ന് ഉയർത്തി. ദേശഭക്‌തി ഗാനങ്ങൾ ടോണി സ്റ്റീഫൻ ആലപിച്ചു. മനോജ് അവിരാപ്പാട്ട, മോൻസി ഇയ്യത്തുകളത്തിൽ, സാജു പടിക്കകുടി, ജിൻസി ഇയ്യത്തുകളത്തിൽ, ബെന്നി കൊട്ടാരത്തിൽ, സ്റ്റാൻലി പതിപ്പിള്ളിൽ, ലിനോ പാറക്കൽ എന്നിവർ ടൂർണമെന്റിനു നേതൃതം നൽകി. രുചികരമായ ഇന്ത്യൻ ഭക്ഷണവും മറ്റൊരു ആകർഷണമായിരുന്നു.

കാതിരിൻ മസാല എക്സ്പോർട്ടേഴ്സ്, എംടിസി സൂപ്പർമാർക്കറ്റ് വിയന്ന, എയർ ലിങ്ക് ടൂർസ് ആൻഡ് ട്രാവൽസ് വിയന്ന, ജോസ്കോ സുപ്പർമാർക്കറ്റ് വിയന്ന, ഐ വാർത്ത പോർട്ടൽ തുടങ്ങിയവർ ടൂർണമെന്റിന്റെ സ്പോൺസർമാരായിരുന്നു.

<ആ>റിപ്പോർട്ട്: ജോബി ആന്റണി
<ശാഴ െൃര=/ിൃശ/2016മൗഴൗെേ20്ീശരല്ശലിിമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>