ദ്വാരക പയസ് ടെൻത് സീറോ മലബാർ ദേവാലയത്തിൽ തിരുനാൾ ഓഗസ്റ്റ് 21ന്
Saturday, August 20, 2016 6:59 AM IST
ന്യൂഡൽഹി: ദ്വാരക പയസ് ടെൻത് സീറോ മലബാർ ദേവാലയത്തിലെ തിരുനാൾ ഓഗസ്റ്റ് 21നു (ഞായർ) സമാപിക്കും. തിരുനാളാഘോഷങ്ങളുടെ ഭാഗമായുള്ള കൊടിയേറ്റു കർമം പാലം ഇൻഫന്റ് ജീസസ് ഫൊറോന വികാരി ഫാ. അനൂപ് നരിമറ്റത്തിൽ നിർവഹിച്ചു. തുടർന്നു ആഘോഷമായ ദിവ്യബലിയും നൊവേനയും നടന്നു.

20നു വൈകുന്നേരം ഏഴിനു ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും ഫാ. പോൾരാജ് കൊടിയൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. പയസ് മലേക്കണ്ടത്തിൽ സന്ദേശം നൽകും.

സമാപന ദിനമായ 21നു (ഞായർ) രാവിലെ 10നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫരീദാബാദ് രൂപത വികാരി ജനറാൾ മോൺ. ജോസ് ഇടശേരി മുഖ്യകാർമികത്വം വഹിക്കും. ഫാ. ബെന്നി പാലാട്ടി സഹകാർമികനായിരിക്കും. തുടർന്നു ലദീഞ്ഞ്, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാൾ പരിപാടികൾക്ക് കൈക്കാരൻ സി.ജെ. ജോസ്, സിബി വീരമന എന്നിവർ നേതൃത്വം നൽകും.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്