ന്യൂയോർക്ക് സിഎസ്ഐ കൺവൻഷൻ സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിൽ
Saturday, August 20, 2016 6:58 AM IST
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ പ്രമുഖ സിഎസ്ഐ ഇടവകയായ ന്യൂ യോർക്ക് മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്ക് ഇടവകയുടെ വാർഷിക കൺവൻഷൻ സെപ്റ്റംബർ രണ്ട്, മൂന്ന് (വെള്ളി, ശനി) തീയതികളിൽ ലോംഗ് ഐലൻഡിലെ സീ ഫോർഡ് സിഎസ്ഐ ദേവാലയത്തിൽ നടക്കും.

മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ ക്രിസോസ്തമോസ് മുഖ്യ പ്രഭാഷണം നടത്തും.

രണ്ടിനു (വെള്ളി) വൈകുന്നേരം ഏഴിനും മൂന്നിനു (ശനി) 6.30നു കൺവൻഷൻ ആരംഭിക്കും. ശനി വൈകുന്നേരം നാലു മുതൽ അഞ്ചു വരെ യുവജനങ്ങൾക്കായി പ്രത്യേക സെഷൻ ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: റവ. റോബിൻ ഐപ്പ് മാത്യു 516 3429879, തോമസ് റ്റി. ഉമ്മൻ (കൺവീനർ) 631 796 0064, കോരുത് കിണറ്റുകര 631 462 6783 (ജോ. കൺവീനർ), മാത്യു ജോഷ്വാ (സെക്രട്ടറി) 516 761 2406.

വിലാസം: 3833, ജറുസലേം അവന്യു, സീഫോർഡ് , ന്യൂയോർക്ക് 11783.