ഒരുമയുടെ ഓണം ന്യൂജേഴ്സിയിൽ സെപ്റ്റംബർ എട്ടിന്
Saturday, August 20, 2016 6:55 AM IST
ബർഗൻഫീൽഡ്: ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനകളായ കേരള കൾചറൽ ഫോറം, മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സി, നാമം എന്നിവർ സംയുക്‌തമായി സെപ്റ്റംബർ എട്ടിനു (ഞായർ) ഓണാഘോഷം സംഘടിപ്പിക്കുന്നു. വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒമ്പതു വരെ ആണ് ആഘോഷ പരിപാടികൾ.

സെന്റ് ജോൺ ഇവാഞ്ചലിക്കൽ റോമൻ കാത്തലിക് ചർച്ചിനു പിന്നിലുള്ള കോൺലൺ ഹാളിലാണ് ആഘോഷ പരിപാടികൾ. (19 ച. ണശഹഹശമാ ടേൃലലേ, ആലൃഴലി ളശലഹറ, ചഖ07621).

പ്രമുഖ സാംസ്കാരിക സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കുന്ന ആഘോഷ വേളയിൽ വിവിധ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, ഓണസദ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക് : ടി.എസ്. ചാക്കോ 201 265 5978, ദാസ് കണ്ണംകുഴിയിൽ 201 281 5050, ദേവസി പാലാട്ടി 201 921 9109, സജിമോൻ ആന്റണി 862 438 2361, സുജാ ജോസ് 973 632 1172, ഷാജി വർഗീസ് 862 812 4371, മാധവൻ നായർ 732 718 7355, ജിതേഷ് തമ്പി 732 804 2360, സജിത് ഗോപിനാഥ് 732 208 8318.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ