ഡാളസ് സെന്റ് മേരീസ് വലിയപള്ളിയിൽ ഡോ. ജോർജ് അരമനത്ത് ക്ലാസ് എടുക്കുന്നു
Friday, August 19, 2016 8:13 AM IST
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് ഓഗസ്റ്റ് 20നു (ശനി) വൈകുന്നേരം നാലു മുതൽ ഡോ. ജോർജ് അരമനത്ത് ക്ലാസ് എടുക്കുന്നു.

ബാക് ടു സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഡോ. ജോർജ് ക്ലാസ് എടുക്കുന്നത്. സെന്റ് വ്ളാഡിമിർ തിയോളജിക്കൽ സ്കൂളിൽ നിന്നും മാസ്റ്റർ ബിരുദവും വെസ്റ്റേൺ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്ററും നേടിയിട്ടുണ്ട്.

വലിയ പള്ളി വികാരി ഫാ. രാജു ദാനിയേൽ ക്ലാസിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം