ഡെലവെയർവാലി സെന്റ് ജോൺസിൽ ഓർമപെരുന്നാൾ ഓഗസ്റ്റ് 26, 27, 28 തീയതികളിൽ
Friday, August 19, 2016 6:13 AM IST
ഡെലവെയർവാലി(പെൻസിൽവാനിയ): സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ യോഹന്നാൻ സ്നാപകന്റെ ഓർമപെരുന്നാൾ ഓഗസ്റ്റ് 26, 27, 28 (വെളളി, ശനി, ഞായർ) തീയതികളിൽ നടക്കും.

26നു (വെള്ളി) വൈകുന്നേരം 6.15ന് സന്ധ്യാനമസ്കാരത്തോടെ പെരുന്നാളിനു തുടക്കം കുറിക്കും. ഏഴിനു ദേവാലയ ഗായക സംഘം ഗാനങ്ങൾ ആലപിക്കും. തുടർന്നു ഫാ. ലാബി ജോർജ് പനയ്ക്കാമറ്റം സുവിശേഷ പ്രസംഗം നടത്തും.

27നു (ശനി) ആറിനു തുടങ്ങുന്ന സന്ധ്യാനമസ്കാരത്തിനും ഗാനശുശ്രൂഷയ്ക്കും ശേഷം നിരണം ഭദ്രാസന അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അനുഗ്രഹപ്രഭാഷണം നടത്തും.

28നു (ഞായർ) 8.30നു പ്രഭാത നമസ്കാരത്തെ തുടർന്നു ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന, റാസ, ആശീർവാദം, സ്നേഹ വിരുന്ന് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

വിവരങ്ങൾക്ക്: ഫാ. സിബി വർഗീസ് (വികാരി) 267 401 3732, തോമസ് വി. തൊമ്മൻ (ട്രസ്റ്റി) 267 250 9939, നൈനാൻ പൂവത്തൂർ (സെക്രട്ടറി) 610 931 3593.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ