വാട്ടർഫോർഡിൽ സംയുക്‌ത തിരുനാളും ദശാബ്ദി ആഘോഷവും ഓഗസ്റ്റ് 27ന്
Thursday, August 18, 2016 7:02 AM IST
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റി വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്‌ത തിരുനാളും ദശാബ്ദി ആഘോഷവും ഓഗസ്റ്റ് 27നു (ശനി) ആഘോഷിക്കുന്നു.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഉല ഘമ ടമഹഹല ഇീഹഹലഴല ഇവമുുലഹ, ചലംേീംി, ണമലേൃളീൃറ ൽ ആണ് തിരുനാളാഘോഷങ്ങൾ.

ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. അക്വിനോ മാളിയേക്കൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(അൈേ ടൗു എൃമിശെരെമി എൃശമൃ്യ, ണലഃളീൃറ) കാർമികത്വം വഹിക്കും. വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചാപ്ലെയിൻ ഫാ. സുനീഷ് മാത്യു തിരുനാൾ സന്ദേശം നൽകും. തുടർന്നു വിശുദ്ധരുടെ സ്വരൂപവും വഹിച്ച് ആഘോഷമായ ലദീഞ്ഞും പ്രദക്ഷിണവും നടക്കും.

പൊതുസമ്മേളനം വാട്ടർഫോർഡ് ആൻഡ് ലിസ്മോർ രൂപത ബിഷപ് ഡോ. അൽഫോൻസസ് കള്ളിനാൻ ഉദ്ഘാടനം ചെയ്യും. ഫാ. ലിയാം പവർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഢശരമൃ, ടേ. ഖീലെുവ * ടേ. ആലിശഹറൗെ ഇവൗൃരവ, ചലംേീംി ണമലേൃളീൃറ) അധ്യക്ഷത വഹിക്കും. കരുണയുടെ വർഷത്തിൽ അശരണരെയും ദരിദ്രരെയും സഹായിക്കുന്നതിനായി സീറോ മലബാർ വാട്ടർഫോർഡ് യൂണിറ്റിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ചാരിറ്റിയുടെ ഉദ്ഘാടനവും ബിഷപ് അൽഫോൻസസ് കള്ളിനാൻ നിർവഹിക്കും. തുടർന്നു വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.

തിരുനാളിൽ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹം തേടുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി വാട്ടർഫോർഡ് സീറോ മലബാർ ചർച്ച് ചാപ്ലെയിൻ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി മനോജ് മാത്യു, കൈക്കാരൻ ജോർജ് വർഗീസ് എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ