വിറ്റൽസീ ഓണപുലരി സെപ്റ്റംബർ മൂന്നിന്
Thursday, August 18, 2016 7:00 AM IST
മെൽബൺ: വിറ്റൽസീ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം ‘വിറ്റൽസീ ഓണപുലരി 2016’ എന്ന പേരിൽ സെപ്റ്റംബർ മൂന്നിന് (ശനി) ആഘോഷിക്കുന്നു.

ഗ്രീൻസ്ബറോയിലുള്ള സെന്റ് സാവാസ് സെർബിയൻ ചർച്ച് ഹാളിൽ രാവിലെ പത്തിനാണ് ഉദ്ഘാടന സമ്മേളനം.

തിരുവാതിര, പുലികളി, ഓണസദ്യ, ഓണകളികൾ, വടംവലി മത്സരം എന്നിവ ആഘോഷത്തിന്റെ ഭാഗമായിരിക്കും. സമാപന സമ്മേളനത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

ആഘോഷ പരിപാടിയിലേക്ക് ജാതി മത ഭേദമെന്യേ മെൽബണിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: അലക്സ് ജോസഫ് 0422 680 0182, ടിജോ ജോസഫ് 0450 471 713

വിലാസം: 212, ഡയമണ്ട് ക്രീക്ക് റോഡ്, ഗ്രീൻസ്ബറോ–3088

<ആ>റിപ്പോർട്ട്: പോൾ മേനാച്ചേരി