ശ്രീനാരായണ മിഷൻ മെൽബണിന്റെ ഓണാഘോഷം ഓഗസ്റ്റ് 21ന്
Thursday, August 18, 2016 6:58 AM IST
മെൽബൺ: ശ്രീനാരായണ മിഷൻ മെൽബണിന്റേയും ശ്രീനാരായണ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ടചഋക) നേതൃത്വത്തിൽ മെൽബണിൽ ഓഗസ്റ്റ് 21നു (ഞായർ) ഓണവും ചതയ ദിനാഘോഷങ്ങളും സംഘടിപ്പിക്കുന്നു.

രാവിലെ 11നു ഹാലം സീനിയർ കോളജിലാണ് ആഘോഷ പരിപാടികൾ. തിരുവാതിരകളി, ഒപ്പന, മാർഗംകളി, പുലിക്കളി, വള്ളംകളി, ഓണംകളി തുടങ്ങി വിവിധ നൃത്തനിർത്യങ്ങളും ഉത്സവ പറമ്പിലെ ഓർമകൾ ഉണർത്തുന്ന ബാലെ, ഓണാക്കാഴ്ചകൾ, മോഹിനിയാട്ടം, ക്ലാസിക്കൽ, സെമിക്ലാസിക്കൽ, രാജസ്‌ഥാനി നൃത്തങ്ങൾ തുടങ്ങി അമ്പതിലേറെ പരിപാടികളാൽ സമ്പന്നമാണ് ശ്രീനാരായണ മിഷൻ കലാകാരികളുടെയും കലാകാരന്മാരുടെയും നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷം.

രാവിലെ 11 മുതൽ ഒന്നു വരെ ഹാലം സീനിയർ കോളജ് ഓഡിറ്റോറിയത്തിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഒമഹഹമാ ടലിശീൃ രീഹഹലഴല, 74/84 എൃമംഹല്യ ഞറ, ഒമഹഹമാ ഢകഇ 3803) ആയിരിക്കും ഓണസദ്യ എന്നു ഭാരവാഹികൾ അറിയിച്ചു.

ടിക്കറ്റ് ഓൺലൈനിൽ വേണ്ടവർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേേുെ://ംംം.േൃ്യയീീസശിഴ.രീാ/207147 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വിവരങ്ങൾക്ക്: സതീഷ് പള്ളിയിൽ 0429 690 402, വിഷ്ണു കുമാർ 0470 206 090.

<ആ>റിപ്പോർട്ട്: വിഷ്ണുകുമാർ