കുവൈത്ത് കെഎംസിസി അനുശോചന യോഗവും മയ്യിത്ത് നിസ്കാരവും നടത്തി
Wednesday, August 17, 2016 8:05 AM IST
കുവൈത്ത് സിറ്റി: നാദാപുരത്ത് സിപിഎം കൊലപ്പെടുത്തിയ മുഹമ്മദ് അസ്ലമിന്റെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചനായോഗവും മയ്യിത്ത് നിസ്കാരവും സംഘടിപ്പിച്ചു.

അബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന അനുശോചനായോഗത്തിൽ പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് കുഞ്ഞഹമ്മദ് പേരാമ്പ്ര, മുൻ പ്രസിഡന്റും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ ഷറഫുദ്ദീൻ കണ്ണേത്ത്, മുൻ ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, കേന്ദ്ര വൈസ് പ്രസിഡന്റുമാരായ അസ്ലം കുറ്റിക്കാട്ടൂർ, ഇഖ്ബാൽ മാവിലാടം, കേന്ദ്ര സെക്രട്ടറി എം.ആർ. നാസർ, ഫാഹാഹീൽ ഏരിയ പ്രസിഡന്റ് സുബൈർ പാറക്കടവ്, വി.ടി.കെ. മുഹമ്മദ്, കേന്ദ്ര ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, കേന്ദ്ര സെക്രട്ടറി സലാം ചെട്ടിപ്പടി എന്നിവർ സംസാരിച്ചു.

സൈനുൽ ആബിദ് ഫൈസി മയ്യിത്ത് നിസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ