ഇന്ത്യൻ അസോസിയേഷൻ ഓഫ് ന്യൂജേഴ്സി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Wednesday, August 17, 2016 6:13 AM IST
ന്യൂജേഴ്സി: ഭാരതത്തിന്റെ എഴുപതാമത് വാർഷിക ദിനാഘോഷങ്ങൾ വിപുലമായ പരിപാടികളോടെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

ഓഗസ്റ്റ് 14നു ന്യൂജേഴ്സി ഓക്ക് സ്ട്രീറ്റിൽനിന്ന് ആരംഭിച്ച സ്വാതന്ത്ര്യ ദിന പരേഡിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. ‘ഭാരത് മാതാക്കി ജയ്’ മഹാത്മാ ഗാന്ധിജിക്ക് ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കികൊണ്ട് മുന്നേറിയ റാലി ഒരു മൈലോളം സഞ്ചരിച്ചതിനുശേഷം സമാപിച്ചു.

ദേശീയ പതാകയുമേന്തി നീങ്ങിയ റാലിക്ക് അകമ്പടി സേവിച്ചു നിരവധി വാഹനങ്ങളും അണിനിരന്നിരുന്നു. റോഡിനിരുവശവും നൂറുകണക്കിനു ദേശീയരും വിദേശീയരും റാലി വീക്ഷിക്കാൻ എത്തിയിരുന്നു.

ജേക്കബ് കുര്യാക്കോസ്, പ്രകാശ് കാരോട്ട്, രജി മറ്റപ്പില്ലി, വർഗീസ് മാഞ്ചേരി, സജു കുര്യാക്കാസ്, പീറ്റർ ജേക്കബ്, ഷോൺ ഡേവിഡ്, ജയിംസ് തുങ്കുഴി, സജി കീക്കാടൻ തുടങ്ങിയവർ റാലിക്കു നേതൃത്വം നൽകി.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ സ്മരണകൾ അയവിറക്കിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് റാലിയിൽ പങ്കെടുത്തവർ പിരിഞ്ഞുപോയത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ