ന്യൂയോർക്കിൽ ഇമാമിനെയും സഹായിയെയും കൊലപ്പെടുത്തിയ പ്രതി പിടിയിൽ
Wednesday, August 17, 2016 6:10 AM IST
ബ്രൂക്ക്ലിൻ (ന്യൂയോർക്ക്): ക്യൂൻസിലെ മുസ്ലിം പള്ളിയിൽ നിന്ന് പ്രാർഥന കഴിഞ്ഞു പുറത്തേക്കിറങ്ങിയ ഇമാം മൗലാന അക്കോൻജി (55) യേയും സഹായി തറാവുദ്ദീനെയും (65) വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവസ്‌ഥലത്തെ നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലും വെടിവച്ചതിനുശേഷം പ്രതി വാഹനത്തിൽ രക്ഷപ്പെടുന്നതും കണ്ട ദൃക്സാക്ഷിയുടെ വിവരണത്തിന്റെ അടിസ്‌ഥാനത്തിലും പോലീസ് തയാറാക്കിയ രേഖാ ചിത്രം പ്രദേശത്ത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതാണ് പോലീസിനു പ്രതിയിലേക്ക് എത്താനുള്ള ദൂരം കുറയാൻ കാരണം.

ഞായറാഴ്ച രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെങ്കിലും തിങ്കളാഴ്ചയാണ് പ്രതി ഓസ്കർ മൊറാലസിന്റെ (35) അറസ്റ്റു രേഖപ്പെടുത്തിയത്.

പ്രതി താമസിക്കുന്ന ബ്രൂക്ക്ലിനിലെ അപ്പാർട്ട്മെന്റ് നിരീക്ഷണ വലയത്തിലാക്കിയ പോലീസ് ഞായറാഴ്ച രാത്രി 10നു പ്രതി തന്റെ വാഹനത്തിലേക്ക് കയറുന്ന സമയത്ത് പിടികൂടാൻ ശ്രമിച്ചെങ്കിലും പോലീസിനെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയാണുണ്ടായത്. തുടർന്നു വാഹനത്തിൽ പിന്തുടർന്ന പോലീസ് ഒടുവിൽ പ്രതിയെ കീഴടക്കുകയായിരുന്നുവെന്നു ന്യൂയോർക്ക് സിറ്റി പോലീസ് ചീഫ് ഡിറ്റക്റ്റീവ് റോബർട്ട് ബോയ്സ് പറഞ്ഞു. വെടിവയ്ക്കാനുപയോഗിച്ച റിവോൾവറും സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.

പ്രതി തന്റെ സഹോദരനാണെന്നറിഞ്ഞ ആൽവിൻ മൊറാലസ് സഹോദരൻ നിരപരാധിയാണെന്നും ഒരു കൊലപാതകം ചെയ്യാനുള്ള കഴിവ് അവന് ഇല്ല എന്നും പ്രതികരിച്ചു. പ്രതി താമസിച്ചിരുന്നു അപ്പാർട്ടുമെന്റിന്റെ ഉടമസ്‌ഥനും പ്രതിയെക്കുറിച്ച് പറഞ്ഞത് ‘അയാൾ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല, അവൻ ഒരിക്കലും ഒരു മുസ്ലിംവിരോധിയാണെന്നും തോന്നുന്നില്ല’ എന്നാണ്.

പ്രതിക്ക് സംഭവം നടന്ന സ്‌ഥലമായ ക്വീൻസിലേക്കോ, മുസ്ലിം പള്ളിയുടെ അടുത്തേയ്ക്കോ വരേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല എന്നും ആരോ അയാളെ അതിനുവേണ്ടി നിയോഗിച്ചതാകാമായിരിക്കും എന്നു സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്താലേ പൂർണവിവരങ്ങൾ ലഭ്യമാകൂ എന്ന് അന്വേഷണ ഉദ്യോഗസ്‌ഥൻ റോബർട്ട് ബോയ്സ് പറഞ്ഞു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് ബംഗ്ലാദേശ് വംശജർ താമസിക്കുന്ന ക്വീൻസിൽ വെടിവയ്പു നടന്നത്.

പ്രതിയുടെ അറസ്റ്റു വിവരം അറിഞ്ഞ് ബംഗ്ലാദേശ് വംശജർ പ്രകടനം നടത്തി. അടുത്ത യുഎസ് പ്രസിഡന്റ് സ്‌ഥാനാർഥി ഡോണാൾഡ് ട്രംപിനെ അവർ നിശിതമായി വിമർശിച്ചു. ട്രംപിന്റെ ഇസ്ലാംവിരുദ്ധ പ്രസ്താവനകളും പ്രകോപനപരമായ പ്രസംഗങ്ങളുമാണു കൊലപാതകത്തിനു കാരണമെന്നു പ്രകടനക്കാർ ആരോപിച്ചു. ട്രംപിന്റെ നിരന്തരമായ വംശീയാധിക്ഷേപം മുസ്ലിം വംശജർക്കിടയിൽ ആശങ്ക പടർത്തിയിട്ടുണ്ടെന്നും ഈ നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ ഞങ്ങൾക്ക് എന്താണ് സുരക്ഷ എന്നാണ് പ്രകടനക്കാർ ചോദിക്കുന്നത്. ട്രംപിന്റെ പ്രസംഗങ്ങളിൽ ആകൃഷ്‌ടരായ യാഥാസ്‌ഥിതികർ മുസ്ലിംകളെ വംശീയപരമായി ആക്ഷേപിക്കാറുണ്ടെന്നും അടുത്തകാലത്ത് ഹിസ്പാനിക് വംശജരുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായതായും പ്രദേശവാസികൾ പറയുന്നു.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ17ശാമാാ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
സംഭവത്തെ അപലപിച്ച് നിരവധി രാഷ്ട്രീയ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. സന്തപ്ത കുടുംബാംഗങ്ങളെ സാന്ത്വനിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തങ്ങൾ പ്രതിജ്‌ഞാബദ്ധരാണെന്നും അവർ പറഞ്ഞു.

പ്രസിഡന്റ് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റൺ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>“ഠവല ലെിലെഹലൈ ാൗൃറലൃെ ീള കാമാ ങമൗഹമാമ അസീിഷലല മിറ ഠവമൃമ ഡററശി മൃല വലമൃയേൃലമസശിഴ. ഠവശെ സശിറ ീള വലശിീൗെ മരേ വമെ ിീ ുഹമരല ശി അാലൃശരമ.”

ഇമാമിന്റെ കൊലപാതകത്തിൽ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്വോമോയും ന്യൂയോർക്ക് സിറ്റി മേയർ ഡെ ബ്ലാസ്യോയും അപലപിച്ചു. പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.

<ആ>റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ