ന്യൂയോർക്ക് ഫ്ളോറൽ പാർക്കിൽ ഷിബു ഏലിയാസിനായി ബോൺ മാരോ രജിസ്ട്രി ഡ്രൈവ് ഓഗസ്റ്റ് 28ന്
Wednesday, August 17, 2016 6:07 AM IST
ന്യൂയോർക്ക്: എംഡിഎസ് എന്ന മജ്‌ജ സംബന്ധമായ അസുഖ ബാധിതനായ ഷിബു ഏലിയാസിനായി ന്യൂയോർക്ക് ഫ്ളോറൽ പാർക്ക് ഔവർ ലേഡി ഓഫ് ദി സ്നോസ് പള്ളിയിൽ ബോൺ മാരോ ഡോണർ രജിസ്ട്രി സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 28നു (ഞായർ) രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെ ആണ് പരിപാടി. 18നു 40 നും ഇടയ്ക്കു പ്രായമുള്ളവർക്കാണ് ബോൺമാരോ ഡൊണേഷന് അർഹതയുള്ളൂ. നൂറു ശതമാനം മാച്ച് ചെയ്താൽ മാത്രമേ ഷിബുവിനു ഡൊണേഷൻ സ്വീകരിക്കാനാകൂ. വേദനയില്ലാത്ത രണ്ടു സെക്കൻഡിൽ തീരുന്ന ഒരു ക്രമമാണ് സ്ക്രീനിംഗ്. നൂറുകണക്കിനാളുകളെ ഇതുവരെ സ്ക്രീൻ ചെയ്തിട്ടുണ്ടെങ്കിലും ഷിബുവിനെ രക്ഷിക്കുവാനുള്ളയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

പ്രമുഖ എഴുത്തുകാരിയും പ്രാസംഗികയുമായ ഡോക്ടർ എൻ.പി. ഷീലയുടെ ഏകമകനാണ് ഷിബു. അമേരിക്കൻ എയർ ഫോഴ്സിൽ സിവിൽ എൻജിനിയറിംഗ് സ്ക്വാഡ്രണിൽ സ്ട്രക്ചറൽ ജേർണിമാൻ ആയിരുന്നു മുപ്പത്തഞ്ചുകാരനായ ഷിബു. സഹോദരി ഡോ. ഷിബ അമ്പതു ശതമാനം മാച്ചു ചെയ്യുന്നുണ്ടെങ്കിലും ഡൊണേഷന് യോഗ്യയല്ല.

വി, ദി മാച്ച് എന്ന സംഘടനയുടെ സൗത്ത് ഏഷ്യൻ വിഭാഗമായ സമാർ (സൗത്ത് ഏഷ്യൻ മാരോ അസോസിയേഷൻ ഓഫ് റിക്രൂട്ടേഴ്സ്) ആണ് ഔവർ ലേഡി ഓഫ് ദി സ്നോസിൽ സ്ക്രീനിംഗ് ചുമതല ഏറ്റെടുത്തിട്ടുള്ളത്. യുഎസ് കോൺഗ്രസാണ് സംഘടനയുടെ ചെലവു വഹിക്കുന്നത്. ഇതിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. റോൺ ജേക്കബ് ഓഗസ്റ്റ് 28നു പളളിയിലും സ്ക്രീനിംഗ് നടക്കുന്ന ഗ്രീൻ റൂമിലും വിശദ വിവരങ്ങൾ ലഭിക്കും.

<ആ>റിപ്പോർട്ട്: പോൾ ഡി. പനയ്ക്കൽ