ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് ധനസഹായം നൽകുന്നു
Wednesday, August 17, 2016 6:06 AM IST
കുവൈത്ത്: ആലപ്പുഴ കായംകുളം പടിപ്പുരക്കൽ നിസാമിന്റെ രക്‌താർബുദം ബാധിച്ചു ചികിത്സയിലുള്ള മൂന്നു വയസുകാരനു ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് ധനസഹായം നൽകുന്നു.

ഓഗസ്റ്റ് 17നു (ബുധൻ) വൈകുന്നേരം 4.30ന് കായംകുളം മുനിസിപ്പൽ ചെയർമാൻ അഡ്വ. എൻ. ശിവദാസനും വാർഡ് കൗൺസിലർ ഡി. അശ്വനിദേവും ചേർന്നാണ് നൽകുക.

ചടങ്ങിൽ നാട്ടിലുള്ള ആലപ്പുഴ ഡിസ്ട്രിക് അസോസിയേഷൻ കുവൈറ്റിന്റെ എല്ലാ അംഗങ്ങളും എക്സിക്യൂട്ടീവ് അംഗം ഐഡിയൽ സലീമിനെ 0091 9544278408 എന്ന നമ്പരിൽ ബന്ധപ്പെടുക.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ