ലൂക്കാസ് പൊഡോൾസ്കി വിരമിച്ചു
Tuesday, August 16, 2016 8:18 AM IST
മ്യൂണിക്: ജർമൻ സ്ട്രൈക്കർ ലൂക്കാസ് പൊഡോൾസ്കി അന്താരാഷ്ര്‌ട ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

പോളിഷ് വംശജനായ ഈ മുപ്പത്തൊന്നുകാരൻ 2014 ലെ ലോകകപ്പ് ജേതാക്കളായ ജർമൻ ടീമിലെ അംഗമാണ്. ജർമനിക്കായി 129 മത്സരങ്ങളിൽനിന്ന് 48 ഗോളുകൾ പോൾഡി എന്നു വിളിപ്പേരുളള താരം നേടിയിട്ടുണ്ട്.

2016 യൂറോ കപ്പിൽ സ്ലൊവാക്യക്കെതിരായാണ് പോൾഡി അവസാനമായി കളിച്ചത്. അന്നു മൂന്നു ഗോളുകൾക്ക് ജർമനി ജയിച്ചിരുന്നു. ബയേൺ മ്യൂണിക്, ആഴ്സനൽ എന്നീ ക്ലബ്ബുകൾക്കായി കളിച്ചിരുന്ന പോൾഡി അവസാനം ഗലാറ്റസാറേ ക്ലബ് താരമായിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ