ഡൽഹി മലയാളി അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Tuesday, August 16, 2016 8:15 AM IST
ന്യൂഡൽഹി: ഡൽ മലയാളി അസോസിയേഷൻ (ഡിഎംഎ) രാജ്യത്തിന്റെ എഴുപതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആർകെ പുരം സെക്ടർ നാലിലെ സമുച്ചയത്തിൽ രാവിലെ 10നു ആക്ടിംഗ് പ്രസിഡന്റ് കേശവൻകുട്ടി പതാക ഉയർത്തിയതോടെ പരിപാടികൾക്കു തുടക്കമായി.

സി. ചന്ദ്രൻ, ഒ. ഷാജികുമാർ, പി. രവീന്ദ്രൻ, എ.എൻ. വിജയൻ, സുജ രാജേന്ദ്രൻ, അഡ്വ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടന്ന കലാപരിപാടികളിൽ ആർകെ പുരം ശാഖയിലെ കുട്ടികൾ ദേശ ഭക്‌തിഗാനങ്ങൾ അവതരിപ്പിച്ചു.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്