താലായിൽ മതബോധന വിദ്യാർഥികളുടെ സ്കോളർഷിപ്പ് പരീക്ഷ സെപ്റ്റംബർ മൂന്നിന്
Tuesday, August 16, 2016 8:15 AM IST
ഡബ്ളിൻ: കാരുണ്യത്തിന്റെ ജൂബിലി വർഷത്തിൽ അയർലൻഡിലെ സീറോ മലബാർ സഭ കുടിയേറ്റത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒമ്പതു മാസ് സെന്ററുകളിൽ നിന്നും 2016 ലെ വേദപാഠ വാർഷിക പരീക്ഷയിൽ 85 ശതമാനത്തിലധികം മാർക്കു നേടിയ അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്കുവേണ്ടി സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നു.

താല സ്പ്രിംഗ് ഫീൾഡ് സെന്റ് മാർക്സ് ദേവാലയത്തിലെ സ്കൗട്ട് ഹാളിൽ സെപ്റ്റംബർ മൂന്നിനു (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് പരീക്ഷ. രണ്ടു മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം.

<ആ>കുട്ടികൾ പഠിക്കേണ്ട ഭാഗങ്ങൾ:

1. അതതു ക്ലാസിലെ പാഠപുസ്തകത്തിലെ മുഴുവൻ അധ്യായങ്ങളിൽ നിന്നും 70 ശതമാനം മാർക്കിന്റെ ചോദ്യങ്ങൾ.

2. വിശുദ്ധ പാട്രിക്, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ എവുപ്രസ്യാമ്മ, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് എന്നീ നാലു വിശുദ്ധരെ ആസ്പദമാക്കി 10 ശതമാനം ചോദ്യങ്ങൾ.

3. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>അഉ 52 മുതൽ 1407 വരെയുള്ള സഭയുടെ ചരിത്രത്തെ ആസ്പദമാക്കി 10 ശതമാനം ചോദ്യങ്ങൾ.

4. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ 16, 17 എന്നീ രണ്ടു അധ്യായങ്ങളിൽ നിന്നും 10 ശതമാനം മാർക്കിന്റെ ചോദ്യങ്ങളും ഉൾപ്പെടുത്തിയാണ് ചോദ്യപേപ്പർ തയാറാക്കിയിരിക്കുന്നത്.

വിജയികൾക്ക് സെപ്റ്റംബർ 18നു നടക്കുന്ന ബൈബിൾ കലോത്സവ വേദിയിൽ ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കുമെന്നു ഡബ്ലിൻ സീറോ മലബാർ സഭാ ചാപ്ലെയിൻസ് അറിയിച്ചു.

സഭാചരിത്രത്തെക്കുറിച്ചുള്ള വെബ്സൈറ്റ് ലിങ്ക് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേേു://ംംംെ.്യൃീാമഹമയമൃരവൗൃരവ.ശിെ/്യൃീാമഹമയമൃരവൗൃരവരൃീിീഹീഴ്യ.ുവു

വിവരങ്ങൾക്ക്: ഫാ.ജോസ് ഭരണികുളങ്ങര 089 974 1568, ഫാ. ആന്റണി ചീരംവേലിൽ 089 453 8926, ബിനു ജോസ് 087 741 3439.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ