ഡോ.ജോർജ് മേച്ചേരിൽ നിര്യാതനായി
Tuesday, August 16, 2016 8:14 AM IST
ബർലിൻ: ജർമൻ മലയാളി ഡോ.ജോർജ് മേച്ചേരിൽ (79) ചൊവ്വാഴ്ച പുലർച്ചെ കോട്ടയം മരങ്ങാട്ടുപള്ളിയിൽ നിര്യാതനായി. സംസ്കാരം മരങ്ങാട്ടുപള്ളി സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ പിന്നീട്.

ഭാര്യ: പൊന്നമ്മ. മക്കൾ: അനിത, പോൾ, അല്ലെറ്റ്. ആറു കൊച്ചുമക്കളുണ്ട്.

ജർമനിയിലെ ബ്രൗൺഷ്വൈഗിൽ കുടുംബസമേതം താമസിക്കുന്ന ജോർജ് അവധിക്കു സ്വദേശമായ മരങ്ങാട്ടുപള്ളിയിൽ എത്തിയതിനിടെയാണു മരണം സംഭവിച്ചത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ