വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണഘോഷം സെപ്റ്റംബർ 17ന്
Tuesday, August 16, 2016 8:14 AM IST
ന്യൂറോഷേൽ: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണഘോഷം സെപ്റ്റംബർ 17നു (ശനി) നടക്കും.

ഗ്രീൻബർഗിലുള്ള വുഡ് ലാൻഡ് ഹൈസ്കൂളിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(475 ണലെേ ഒമൃേറെമഹല അ്ല, ണവശലേ ജഹമശിെ, ചഥ 10607) വൈകുന്നേരം ആറു മുതലാണ് ആഘോഷ പരിപാടികൾ.

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണർത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളത്തോടെയും താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേൽക്കുന്നതോടെ തുടങ്ങുന്ന പരിപാടികളിൽ അത്തപ്പൂക്കളം, തിരുവാതിരകളി, പുലിക്കളി, ഗാനമേള, മിമിക്രി, ഡാൻസ് പ്രോഗ്രാമുകൾ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന കലാപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പ്രശസ്ത സിനിമാതാരങ്ങൾ, കലാ സാംസ്കാരിക പ്രമുഖർ, രാഷ്ര്‌ടിയ നേതാക്കൾ തുടങ്ങി നിരവധി പേർ ആഘോഷങ്ങളിൽ പങ്കാളികളാകും. 11.30 മുതൽ 1.30 വരെ ഓണസദ്യക്കുശേഷം കലാപരിപാടികൾക്കു തുടക്കം കുറിക്കും. അസോസിയേഷന്റെ പത്രമായ കേരള ദേർശനം ഒരു സ്മരണികയും പുറത്തു ഇറക്കുന്നു. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

ഓണഘോഷം വിജയപ്രദമാക്കുവാൻ വെസ്റ്റ്ചെസ്റ്റർ, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷറർ കെ.കെ. ജോൺസൺ, ജോയിന്റ് സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം.വി. ചാക്കോ, ജോയി ഇട്ടൻ, ഗണേഷ് നായർ, കൊച്ചുമ്മൻ ജേക്കബ്, ജെ. മാത്യൂസ്, ജോൺ സി. വർഗീസ്, ഷൈനി ഷാജൻ, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാർദ്ദനൻ, എം.വി. കുര്യൻ, ചാക്കോ പി. ജോർജ്, ജോൺ കെ. മാത്യു, ലിജോ ജോൺ, രാജ് തോമസ്, ഡോ. ഫിലിപ്പ് ജോർജ്, രത്നമ്മ രാജൻ, രാജൻ ടി. ജേക്കബ്, സുരേന്ദ്രൻ നായർ, വിപിൻ ദിവാകരൻ, ജോൺ തോമസ് എന്നിവർ അറിയിച്ചു.