പ്രസ്റ്റണിൽ ബ്രദർ സാബു ആറുതൊട്ടിയിൽ നയിക്കുന്ന ‘അഭിഷേക സായാഹ്നം’ ഓഗസ്റ്റ് 18ന്
Tuesday, August 16, 2016 8:12 AM IST
ലണ്ടൻ: പ്രസ്റ്റണിലെ സീറോ മലബാർ സഭയുടെ വിശുദ്ധ അൽഫോൻസ ദേവാലയത്തിൽ പ്രമുഖ വചന പ്രഘോഷകനും ആല്മീയ ശുശ്രൂഷകളിലൂടെ ആയിരങ്ങൾക്ക് ദൈവിക സ്പർശ അനുഭവം പകരുവാൻ അനുഗ്രഹിക്കപ്പെട്ട സൗഖ്യ ശുശ്രൂഷകനുമായ സാബു ആറുതൊട്ടിയിൽ ആന്തരിക സൗഖ്യ ധ്യാനം നയിക്കുന്നു.

ഓഗസ്റ്റ് 18നു (വ്യാഴം) വൈകുന്നേരം 5.30 മുതൽ രാത്രി ഒമ്പതു വരെയാണു ശുശ്രുഷകൾ. ഫാ. മാത്യു ചൂരപൊയ്കയിൽ കാർമികത്വം വഹിക്കുന്ന വിശുദ്ധ ബലിയോടെ അഭിഷേക സായാഹ്ന ശുശ്രൂഷകൾക്കു തുടക്കമാവും. ദിവ്യകാരുണ്യ ആരാധനയും ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

ആത്മീയ നവീകരണത്തിനും ആന്തരിക സൗഖ്യത്തിനും സർവോപരി രക്ഷകനായ യേശുവിനോട് ഒന്നു ചേർന്നു നടത്തപ്പെടുന്ന ശുശ്രൂഷകളിൽ പങ്കാളികളായി സാന്ത്വനവും സമാധാനം നേടുന്നതിനും ഏവർക്കും കൃപ ലഭിക്കട്ടെയെന്നു വികാരി മാത്യു ചൂരപൊയ്കയിൽ ആശംസിച്ചു.

<ആ>റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ