ഡാളസ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ കരുണയുടെ വർഷാചരണ കൺവൻഷൻ
Tuesday, August 16, 2016 3:16 AM IST
ഡാളസ്: സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ സെപ്റ്റംബർ ഒമ്പത്, പത്ത് തീയതികളിൽ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ വർഷാഘോഷ പരിപാടികളുടെ ഭാഗമായി സുവിശേഷ പ്രഭാഷണവും കൺവൻഷനും നടത്തുന്നു.

മലങ്കര കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപത സഹായ മെത്രാനും മാർ ഇവാനിയോസ് കോളജ്, അഞ്ചൽ സെന്റ് ജോൺസ് കോളജുകളിലേ മുൻ പ്രിൻസിപ്പലുമായ ഡോ. സാമുവൽ മാർ ഐറേനിയോസ് പരിപാടികൾക്കു നേതൃത്വം നൽകും. 2015 നവംബറിലാണ് കരുണയുടെ വർഷാഘോഷങ്ങൾ ഡാളസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ തോമസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തത്.

വികാരി ജോസഫ് നെടുമാങ്കുഴിയിൽ, ട്രസ്റ്റി വർഗീസ് മാത്യു, സെക്രട്ടറി ജിം ചെറിയാൻ, കോഓർഡിനേറ്റർ മോൻസി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. വിവരങ്ങൾക്ക്: 214 557 5245.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ