ലിമറിക്കിൽ കുടുംബ നവീകരണ ധ്യാനം ഓഗസ്റ്റ് 19, 20, 21 തീയതികളിൽ
Tuesday, August 16, 2016 3:14 AM IST
ലിമറിക്: സീറോ മലബാർ സഭ അയർലൻഡിലെ ലിമറിക്കിൽ എല്ലാ വർഷവും നടത്തി വരാറുള്ള ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ലിമറിക് റേസ് കോഴ്സിൽ ഓഗസ്റ്റ് 19, 20, 21 (വെള്ളി, ശനി, ഞായർ)
തീയതികളിലാണ് ധ്യാനം. ലിമറിക്ക് ബിഷപ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ആൃലിറമി ഘലമവ്യ ഓഗസ്റ്റ് 19നു (വെള്ളി) ധ്യാനം ഉദ്ഘാടനം ചെയ്യും. ലിമറിക് സെന്റ് പോൾസ് ചർച്ച് വികാരി ഫാ. ജോൺ ലേണാർഡ് ആശംസകൾ നേരും.

‘കരുണയുടെ വാതിൽ 2016’ എന്നറിയപ്പെടുന്ന കുടുംബ നവീകരണ ധ്യാനം സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫാ. സോജി ഓലിക്കലും ടീമംഗങ്ങളും ചേർന്നാണ് നയിക്കുന്നത്.

ആത്മീയ കൗൺസിലിംഗും കുട്ടികൾക്കായുള്ള ധ്യാനവും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(മഴല 5 േീ 13 മിറ യ്യ േംീ െേൃലമാെ) സെഹിയോൻ യുകെയുടെ തന്നെ നേതൃത്വത്തിലാണ് നടക്കുക. ധ്യാനദിവസങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ധ്യാന വിജയത്തിനായി എല്ലാ കുടുംബങ്ങളുടേയും പ്രാർഥന സഹായവും സഹകരണവും പങ്കാളിത്തവും ഫാ. ജോസ് ഭരണികുളങ്ങര അഭ്യർഥിച്ചു.

ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് പതിവുപോലെ സ്നേഹവിരുന്ന് ഉണ്ടായിരിക്കും. കൂടാതെ മിതമായ നിരക്കിൽ ഓഡർ അനുസരിച്ച് പ്രഭാത ഭക്ഷണവും അത്താഴവും ലഭിക്കും. ഈ സേവനം ആഗ്രഹിക്കുന്നവർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞീ്യമഹ ഇമലേൃശിഴ ഊയഹശി നു ആയി ബന്ധപ്പെടുക. 0862183824.

വിവരങ്ങൾക്ക്: റോബിൻ ജോസഫ് (ജനറൽ കൺവീനർ) 0894485115, പോമി മാത്യു 0879645463, ജോബി മാനുവൽ 0877906961.