ന്യൂയോർക്ക് മലയാളി സ്പോട്സ് ക്ലബ് സോക്കർ ടൂർണമെന്റ്: ന്യൂയോർക്ക് ഐലന്റേഴ്സിനു വിജയം
Tuesday, August 16, 2016 1:07 AM IST
ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി സ്പോട്സ് ക്ലബ്ബിന്റെ പ്രതിവർഷ ടൂർണമെന്റ് ഓഗസ്റ്റ് ഏഴാം തിയതി ന്യൂയോർക്കിലെ മാർട്ടിൻ വാൻ ബൂറൻ ഹൈസ്കൂൾ മൈതാനിയിൽ നടന്നു. മുഖ്യ അതിഥിയായി ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിമാൻ ഡേവിഡ് വെപ്രിൻ പങ്കെടുത്തു. അദ്ദേഹത്തോടൊപ്പം കമ്യൂണിറ്റി ബോർഡ് ചെയർമാൻ ബ്രൈൻ ബ്ലോക്കും സന്നിഹിതനായിരുന്നു. ഈ സംരംഭത്തിന്റെ മുഖ്യസ്പോൺസർ മെറ്റ്ലൈഫിന്റെ ജോർജ് ജോസഫും മറ്റ് അഭ്യുദയജാംക്ഷികളുമായിരുന്നു.

വേനൽപകലിന്റെ ചൂടിനെ വകവയ്ക്കാതെ പങ്കെടുത്ത ടീമിലെ കളിക്കാർ വാശിയേറിയ മത്സരം കാഴ്ചവച്ചു. അനവധി ടീമുകളുടെ മത്സരപോരാട്ടത്തിനു ശേഷം അവസാനം എത്തിയത് ന്യൂയോർക്ക് ഐലന്റേഴ്സും ഫിലാഡൽഫിയ ആർസനൽ ടീമുമായിരുന്നു.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ16വമ7.ഷുഴ മഹശഴി=ഹലളേ>

കളിയാരംഭിച്ച് പത്താം നിമിഷത്തിൽ എൽദോ ജെയിംസ് അടിച്ച പന്ത് നെവിൻ നമ്പ്യാർ അടുപ്പിച്ചു കൊണ്ട് വന്നു ഗോളാക്കാൻ ശ്രമിച്ചെങ്കിലും ഗോളി അതിനെ തടുത്തു. പക്ഷെ ഒരു തിരിച്ചടിയിലൂടെ ജിക്കി സാം അത് സ്കോർ ചെയ്തു. രണ്ടാമത്തെ ഗോൾ ഇരുപത്തിമൂന്നാമത്തെ നിമിഷമായിരുന്നു. സജ്ഞയ് ജോസഫ് വിട്ടുകൊടുത്ത ഒരു പന്തു രണ്ട് എതിരാളികളെ തട്ടിനീക്കികൊണ്ട് ജെസ്സി ഗോളടിക്കുകയുണ്ടായി.കളിയുടെ രണ്ടാം പകുതിയിലെ പത്താം നിമിഷം ജിക്കി സാം എതിരാളികളിൽ നിന്നും പന്തു പടിപടിയായി തട്ടിയെടുത്ത് ഉന്നം വച്ച് പന്തടിക്കുജയും അത് തിരിച്ചടിച്ച് കൊണ്ട് ജെസി മാത്യു മൂന്നാമത്തെ ഗോളടിക്കയും ചെയ്തു.

ബസ്റ്റ് വാല്യുവബിൾ പ്ലെയറായി ജെസും, ബസ്റ്റ് ഡിഫൻഡറായി ജാസണും, ബസ്റ്റ് സ്റ്റുഡന്റ് പ്ലയറായി സുജിത്തും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ന്യൂയോർക്ക് ഐലന്റേഴ്സിന്റെ വിജയം അവരുടെ നിരന്തര പരിശീലനത്തിന്റേയും അർപ്പണ ബോധത്തോടെയുള്ള കളിയുടേയും ഫലമാണെന്നും, കളിയും വിനോദവും മനുഷ്യ മനസുകളെ ചൈതന്യവത്താക്കുന്നുവെന്നും. ന്യൂയോർക്ക്് മലയാളി സ്പോട്സ് ക്ലബ് വലിയ തയ്യാറെടുപ്പുകളോടെ ഇനി അടുത്ത് വർഷം വീണ്ടും കളി മൈതാനത്ത് എത്തുമെന്നും പ്രസിഡണ്ട് ഈപ്പൻ ചാക്കോ പറഞ്ഞു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം