കൈരളി കൾച്ചറൽ ഫോറം യാത്രയയപ്പും പ്രവർത്തനോദ്ഘാടനവും നടത്തി
Sunday, August 14, 2016 2:41 AM IST
അബുദാബി: 37 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന അബുദാബിയിലെ കലാ–സാംസ്കാരിക–സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന വർക്കല ദേവകുമാറിനു കൈരളി കൾച്ചറൽ ഫോറം യാത്രയയപ്പ് നൽകി.

കൈരളി കൾച്ചറൽ ഫോറം പ്രവർത്തകനും രക്ഷാധികാരിയുമാണ് ദേവകുമാർ. കൈരളി പ്രസിഡന്റ് മുസ്തഫ മാവിലായിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രവാസി ഭാരതി റേഡിയോ ഡയറക്ടർ ചന്ദ്രസേനൻ മുഖ്യാതിഥിയായിരുന്നു. വിവിധ സംഘടനാ ഭാരവാഹികളായ രാജൻ കണ്ണൂർ, അഷ്റഫ് ചമ്പാട്, ശാന്തകുമാർ, മുഹമ്മദ് കുഞ്ഞി, അജിത്, അനിൽ പുത്തൂർ, എൻ.എസ് റാവു എന്നിവർ ആശംകൾ അർപ്പിച്ചു. കൈരളി പ്രസിഡന്റ് മുസ്തഫ മാവിലായ് ദേവകുമാറിനു ഉപഹാരം നൽകി. ചന്ദ്രസേനൻ, ഗോവിന്ദൻ നമ്പൂതിരി, ആന്ധ്രാ സ്വദേശി റാവു എന്നിവർ പൊന്നാട അണിയിച്ചു. യോഗത്തിൽ പ്രവാസി ഭാരതി റേഡിയോ ഡയറക്ടർ ചന്ദ്രസേനനെ കൈരളി മീഡിയ കോർഡിനേറ്റർ ഇസ്മായിൽ കൊല്ലം ഉപഹാരം നൽകി ആദരിച്ചു. സെക്രട്ടറി അനിൽകുമാർ സ്വാഗതവും കോശി നന്ദിയും പറഞ്ഞു.

തുടർന്നു നടന്ന കൈരളിയുടെ പ്രവർത്തനോദ്ഘാടനം ചന്ദ്രസേനൻ നിർവഹിച്ചു. വർക്കല ദേവകുമാർ പുതിയ കമ്മിറ്റിയെ പരിചയപ്പെടുത്തി. പ്രസിഡന്റായി ശാന്തകുമാർ, വൈസ് പ്രസിഡന്റ് അനീഷ് കുമാർ, സെക്രട്ടറി കോശി, ജോയിന്റ് സെക്രട്ടറി അനിൽ പുത്തൂർ, ട്രഷറർ അജികുമാർ എന്നിവരെ തെരഞ്ഞെടുത്തു.

<യ> റിപ്പോർട്ട്: അനിൽ സി. ഇടിക്കുള