ഗതാഗത പ്രശ്നത്തിനു പരിഹാരമായി ഷാർജയിൽ പുതിയ റോഡ്
Saturday, August 13, 2016 10:10 AM IST
ഷാർജ: അനുദിനം വർധിക്കുന്ന ഗതാഗത പ്രശ്നത്തിനു പരിഹാരമായി നഗരത്തിൽ റിംഗ് റോഡ് തുറന്നു. ഈ രണ്്ടുവരിപ്പാത തിരക്കേറിയ ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് റോഡുമായി ബന്ധപ്പെടുത്തിയിട്ടുണ്്ട്.

മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 49 മില്യൺ ദിർഹം ചെലവഴിച്ചാണു നിർമിച്ചത്. ഷാർജ ഇംഗ്ലീഷ് സ്കൂളിന്റെ പിൻഭാഗത്തു നിന്നാരംഭിക്കുന്ന റോഡ് മലിഹ റോഡിലുള്ള ഔധ് റകൻ ബ്രിഡ്ജിൽ അവസാനിക്കും.