ജോൺ പിച്ചാപ്പിള്ളിയുടെ പുസ്തകം പ്രകാശനം ചെയ്തു
Saturday, August 13, 2016 8:48 AM IST
ഡാളസ്: എഴുത്തുകരനും ഗാനരചയിതാവുമായ ഫാ. ജോൺ പിച്ചാപ്പിള്ളിയുടെ ഏറ്റവും പുതിയ പുസ്തകമായ ഇഗ്നൈറ്റ് യുവർ സ്പിരിറ്റിന്റെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(കഴിശലേ ്യീൗൃ െുശൃശേ) പ്രകാശനം ചെയ്തു.

ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ് പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ബിനോയി സെബാസ്റ്റ്യനു നൽകി പ്രകാശനം നിർവഹിച്ചു.

മനുഷ്യസ്നേഹവും സാധാരണ മനുഷ്യന്റെ വിശ്വാസ സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന രചനകളാണ് ഫാ. പിച്ചാപ്പിള്ളിയുടേതെന്നു ഡോ. യേശുദാസ് അഭിപ്രായപ്പെട്ടു. മഹാരഥന്മാർ നേത്യത്വം നൽകിയിട്ടുള്ള ഏതൊരു ചിന്തയും മനുഷ്യന്റെ ആത്യന്തികമായ സ്നേഹത്തേയും സഹകരണത്തേയുമാണ് സുചിപ്പിച്ചിട്ടുള്ളത്. അച്ചന്റെ ഗാനങ്ങളിലും പുസ്തകങ്ങളിലുമെല്ലാം ഇത്തരം നിലപാടുകളാണുള്ളതെന്നു അദേഹം പറഞ്ഞു.

കാൽ നൂറ്റാണ്ടിലേറെ കാലമായി കേരളത്തിന്റെ സാംസ്കാരിക സാമുദായിക ഭൂമിക വിട്ടു പ്രവാസത്തിൽ ജീവിക്കുമ്പോഴും സ്വന്തം മണ്ണിന്റെ സാംസ്കാരിക സ്വത്വം ഉൾക്കൊണ്ട ദർശനങ്ങളാണ് ഫാ. പിച്ചാപ്പിള്ളിയുടെ അക്ഷരങ്ങളിൽ നിറഞ്ഞു നിൽക്കുന്നതെന്നു ബിനോയി സെബാസ്റ്റ്യൻ പറഞ്ഞു.

യേശുവിന്റെ വാക്കുകളും സമാനതയില്ലാത്ത ത്യാഗജീവിതവുമാണ് തന്റെ എഴുത്തിന്റെ ചോദനമെന്നു മറുപടി പ്രസംഗത്തിൽ ഫാ. പിച്ചാപ്പിള്ളി പറഞ്ഞു.

ആംഗലേയ ഭാഷയിൽ എഴുതിയ പുസ്തകത്തിന്റെ പ്രസാധകർ മുംബൈ സെന്റ് പോൾസ് പബ്ലിക്കേഷൻസാണ്. യേശുദാസ് പാടിയ ആറ് ഭക്‌തിഗാന ആൽബങ്ങളുടെ രചന ഫാ.പിച്ചാപ്പിള്ളിയാണ് നിർവഹിച്ചിട്ടുള്ളത്.