ഡൽഹി മലയാളി ലാറ്റിൻ കാത്തലിക് അസോസിയേഷൻ വാർഷിക സമ്മേളനം ഓഗസ്റ്റ് 14ന്
Saturday, August 13, 2016 6:46 AM IST
ന്യൂഡൽഹി: ഡൽഹി മലയാളി ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ ഇരുപത്തിരണ്ടാമത് വാർഷിക സമ്മേളനം ഓഗസ്റ്റ് 14നു (ഞായർ) നടത്തുന്നു.

രാവിലെ ഒമ്പതു മുതൽ ഗോൾഡ്ഖാനാ കത്തീഡ്രൽ പള്ളിയിലെ വൈയുഎസ്എഎഫ് സദനിൽ ആണ് ആഘോഷ പരിപാടികൾ.

ഡൽഹി അതിരൂപത ആർച്ച്ബിഷപ് ഡോ. അനിൽ ജെ.റ്റി. കൂട്ടോ, കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ മൈഗ്രന്റ് കമ്മീഷൻ ചെയർമാനും വിജയപുരം രൂപത ബിഷപ്പുമായ ഡോ. സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിലിനും മൈഗ്രന്റ് കമ്മീഷൻ സെക്രട്ടറി ഫാ. വില്യം രാജനും സ്വീകരണം നൽകും. തുടർന്നു ബിഷപ്പുമാരുടെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും തുടർന്നു പൊതുസമ്മേളനവും നടക്കും.

പൊതുസമ്മേളനത്തിൽ ആർച്ച്ബിഷപ് ഡോ. അനിൽ ജെടി കൂട്ടോ അധ്യക്ഷത വഹിക്കും. ഡോ. സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ മുഖ്യാതിഥിയായിരിക്കും. ഡൽഹി മലയാളി കാത്തലിക് അസോസിയേഷനിലെ അംഗങ്ങളുടെ കുട്ടികൾക്കു വിദ്യാഭ്യാസ നിപുണതയ്ക്കുള്ള അവാർഡുകളും 2015–16 വർഷം 10–12 ക്ലാസുകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള പാരിതോഷികങ്ങളും വിതരണം ചെയ്യും. ചടങ്ങിൽ അസോസിയേഷൻ ചാപ്ലെയിൻ ഫാ. അഗസ്റ്റിൻ കുര്യപ്പള്ളി, പ്രസിഡന്റ് സ്റ്റാൻലി, വൈസ് പ്രസിഡന്റ് അഡ്വ. ഐ. ഡിസൂസ ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. തുടർന്നു വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്