ന്യൂയോർക്കിൽ ഭദ്രാസന സീനിയർ ഫെല്ലോഷിപ്പ് കോൺഫറൻസ് സെപ്റ്റംബർ 28 മുതൽ
Saturday, August 13, 2016 6:32 AM IST
ന്യൂയോർക്ക്: നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് സീനിയർ ഫെല്ലോഷിപ്പ് കോൺഫറൻസ് 2016 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ വരെ നടത്തുന്നു.

കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നതു ന്യൂയോർക്ക് സെന്റ് ജോൺസ് മാർത്തോമ ഇടവകയാണ്.

നോർത്ത് അമേരിക്ക – യൂറോപ്പ് മുൻ ഭദ്രാസന എപ്പിസ്കോപ്പയും കൊട്ടാരക്കര ഭദ്രാസനാധിപനുമായ റൈറ്റ് റവ. ഡോ. യുയാക്കിം മാർ കൂറിലോസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ റവ. ഡോ. ഐസക് മാർ ഫിലക്സിനോസ്, റവ. ബൈജു മാർക്കോസ് (ലൂതറൻ സ്കൂൾ ഓഫ് തിയോളജി) റവ. ഡോ. ഫിലിപ്പ് വർഗീസ്, റവ. ഡെന്നി ഫിലിപ്പ് തുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച്ചുളള ക്ലാസുകൾക്കു നേതൃത്വം നൽകും. സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: റവ. ഐസക്ക് പി. കുര്യൻ (സെന്റ് ജോൺസ് മാർത്തോമ ചർച്ച് വികാരി) 718 450 2869.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ