സോക്കർ ടൂർണമെന്റ്: കാൽവരി കൂടാരയോഗം ചാമ്പ്യന്മാർ
Saturday, August 13, 2016 6:29 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ ഇടവക ദിനത്തോട് അനുബന്ധിച്ചു നടത്തിയ പാലക്കാട്ട് ജഫറി മെമ്മോറിയൽ സോക്കർ ടൂർണമെന്റിൽ കാൽവരി കൂടാരയോഗം വിജയികളായി. സെഹിയോൻ കൂടാരയോത്തിനാണ് രണ്ടാം സ്‌ഥാനം.

ജേതാക്കൾക്ക് 201 ഡോളർ കാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്‌ഥാനക്കാർക്ക് 101 ഡോളർ കാഷ് പ്രൈസും ട്രോഫിയും സ്വന്തമാക്കി.

അത്യന്തം വാശിയേറിയ സോക്കർ ടൂർണമെന്റ് ആദ്യം മുതൽ നിയന്ത്രിച്ചത് പ്രശസ്ത സോക്കർ താരം ജോസ് ഏബ്രഹാം കട്ടപ്പന ആയിരിന്നു. വിജയികളെ ചാപ്ലെയിൻ ഫാ. തോമസ് കുമ്പുക്കൽ അഭിനന്ദിച്ചു.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ
<ശാഴ െൃര=/ിൃശ/2016മൗഴൗെേ13െീസലൃൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>