ഷിക്കാഗോ മലയാളി അസോസിയേഷൻ ചർച്ചാവേദി ഓഗസ്റ്റ് 21–ന്
Saturday, August 13, 2016 3:35 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ ‘സാമൂദായിക സംഘടനകളുടെ വളർച്ച, സാമൂഹിക സംഘടനകളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നുവോ?’ എന്ന വിഷയത്തിൽ ഓഗസ്റ്റ് 21–നു ഞായറാഴ്ച അഞ്ചു മുതൽ ഡിബേറ്റ് നടത്തുന്നു.

മൗണ്ട് പ്രോസ്പെക്ടസിലെ സിഎംഎ ഹാളിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (834 ഋ ഞമിറ ഞറ, ങഠ ജൃീെുലരേ, കഘ 60056) പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിനു ചർച്ചാവേദി കോർഡിനേറ്റർ ജസ്സി റിൻസിയും മറ്റ് ഭാരവാഹികളും നേതൃത്വം നൽകും.

വിവിധ സാമുദായിക സാമൂഹിക സംഘടനാ നേതാക്കൾ ഡിബേറ്റിൽ പങ്കെടുത്ത് സംസാരിക്കും. ഈ ചർച്ചാവേദിയിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. അച്ചീവ് റിയാലിറ്റിയും, ലിങ്കൺവുഡ് മോർട്ട്ഗേജുമാണ് സ്പോൺസർമാർ. ജിമ്മി കണിയാലി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ13ംമ6.ഷുഴ മഹശഴി=ഹലളേ>