കുവൈത്തിൽ ഇന്ത്യക്കാരന്റെ കാർ മോഷണം പോയി
Friday, August 12, 2016 7:08 AM IST
കുവൈത്ത്: കുവൈത്തിലെ അബാസിയയിൽ താമസിക്കുന്ന അങ്കമാലി സ്വദേശി ബൈജുവിനെ ഒരു സംഘം ആക്രമിച്ച് കാർ കവർന്നു.

കഴിഞ്ഞ ദിവസം ഉച്ചക്ക് 12 നാണു സംഭവം. ഉക്കാഷിയ പള്ളിക്കു സമീപത്തുനിന്നും മൂന്നു യുവാക്കൾ കൈ കാണിച്ച് കാർ തടഞ്ഞുനിർത്തി ഒരു പ്രകോപനവുമില്ലാതെ ബൈജുവിനെ ആക്രമിക്കുകയായിരുന്നു. കാറിലേക്ക് വലിച്ചുകയറ്റാൻ ശ്രമം നടന്നെങ്കിലും കുതറിയോടിയതിനാൽ രക്ഷപ്പെട്ടു. ആക്രമണത്തിൽ ഇദ്ദേഹത്തിന് സാരമായി പരിക്കുകളുണ്ട്.

ബൈജുവിന്റെ സഹോദരന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലയാളികളടക്കം വിദേശികൾ നിരന്തരം ആക്രമണത്തിനിരയാവുന്നത് ഭീതി പടർത്തിയിട്ടുണ്ട്. ലൈജു പരാതി നൽകിയതിന്റെ അടിസ്‌ഥാനത്തിൽ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ