സാൻജോപുരം ഇൻ കാമ്പസ് റോഡ് ഉദ്ഘാടനം ചെയ്തു
Friday, August 12, 2016 7:04 AM IST
ന്യൂഡൽഹി: ചാന്ദപുർ –ഫരീദാബാദ് – ഡൽഹി രൂപതയുടെ സാമൂഹ്യ സേവനത്തിന്റെ മുഖമായ സാൻജോപുരം ചിൽഡ്രൻസ് വില്ലേജിലെ ഭവനങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്ന ഇൻ കാമ്പസ് റോഡിന്റെ ഉദ്ഘാടനം ഫെഡറൽ ബാങ്ക് ഡൽഹി സോണൽ ഹെഡ് പ്രഭാത്കുമാർ പട്ട്ണി നിർവഹിച്ചു.

ഇതിന്റെ സമർപ്പണം ഫരീദാബാദ് രൂപത വികാരി ജനറാൾ മോൺ. ജോസ് ഇടശേരി നിർവഹിച്ചു. കുട്ടികളുടെ സുഗമവും സുരക്ഷിതവുമായ സഞ്ചാരത്തിനു പുതിയ റോഡ് വളരെയേറെ സഹായകമാകുമെന്നു മോൺ. ജോസ് ഇടശേരിൽ പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ റൂബി മൽഹോത്ര, അനിൽ സ്റ്റീഫൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സാൻജോപുരം ചിൽഡ്രൻസ് വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പീറ്റർ കാഞ്ഞിരക്കാട്ട്, സന്തോഷി ദാസ് എന്നിവർ പ്രസംഗിച്ചു.

ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ പൂർത്തിക്കിയ റോഡ് അന്ധരും ബധിരരും ശാരീരിക മാനസിക ന്യൂനതകളുള്ള സാൻജോപുരം ചിൽഡ്രൻസ് വില്ലേജിലെ നൂറിലധികം വരുന്ന കുട്ടികളുടെ വളരെ നാളത്തെ സ്വപ്ന സാക്ഷാത്കാരമാണ്.

ഇരുപതു വർഷം മുമ്പ് മോൺ. സെബാസ്റ്റ്യൻ വടുക്കംപാടനാണ് ഫരീദാബാദിനുടുത്ത് ചാന്ദ്പുർ ഗ്രാമത്തിൽ സാമൂഹികമായി പാർശ്വവത്കരിക്കപ്പെട്ട പെൺകുട്ടികൾക്കായി സാൻജോപുരം ഒരുക്കിയത്. കുട്ടികൾക്കായി ആറു ഭവനങ്ങളും അവരുടെ പഠനത്തിനായി ഇൻഫന്റ് ജീസസ് സീനിയർ സെക്കൻഡറി സ്കൂളും അടങ്ങുന്നതാണ് സാൻജോപുരം ചിൽഡ്രൻസ് വില്ലേജ്.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്