ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ പുതിയ പാസഞ്ചർ സർവീസ് ബോർഡ്
Friday, August 12, 2016 7:02 AM IST
ഫ്രാങ്ക്ഫർട്ട്: യൂറോപ്പിലെ മൂന്നാമത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ പുതിയ പാസഞ്ചർ സർവീസ് ബോർഡ്.

ഓരോ ടെർമിനലിലും എത്തുന്നതും പുറപ്പെടുന്നതുമായ ഫ്ളൈറ്റുകൾ, താമസം ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, പുറപ്പെടുന്ന ഗെയിറ്റുകൾ, എത്തുന്ന സ്‌ഥലം, എയർലൈൻസ് പേര്. കൂടാതെ എയർപോർട്ടിൽ വിവിധ സ്‌ഥലങ്ങളിൽ നിന്നും എത്തുന്ന ട്രെയിൻ സമയം, വിവിധ സ്‌ഥലങ്ങളിൽനിന്ന് എത്തുന്ന ഹൈവേകൾ, ട്രാഫിക് വിവരം, എയർപോർട്ടിൽ എത്തുന്ന ബസ്, ട്രാമുകൾ, മെട്രോ സർവീസുകൾ എന്നിവ അടങ്ങുന്ന വിവരങ്ങൾ തുടങ്ങിയവ പുതിയ പാസഞ്ചർ സർവീസ് ബോർഡിൽനിന്നു ലഭിക്കും.

ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ ടെർമിനൽ 1, ഏരിയ ബി, ടെർമിനൽ 2, അറൈവൽ ഏരിയ എന്നീ സ്‌ഥലങ്ങളിലാണ് പുതിയ പാസഞ്ചർ സർവീസ് ബോർഡ് സ്‌ഥാപിച്ചത്. താമസിയാതെ എയർപോർട്ടിന്റെ മറ്റു ഹാളുകളിലും ഈ സർവീസ് ബോർഡ് സ്‌ഥാപിക്കും.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ