മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി മന്ത്രി തോമസ് ഐസക്ക് അമേരിക്കയിൽ
Friday, August 12, 2016 7:01 AM IST
ന്യൂയോർക്ക്: മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ധനകാര്യ മന്ത്രി മന്ത്രി തോമസ് ഐസക്ക് അമേരിക്കയിലെത്തി. ഓഗസ്റ്റ് 12നു (വെള്ളി) ന്യൂയോർക്കിലാണ് മകൾ സാറയുടെ വിവാഹം. 19നു അദ്ദേഹം കേരളത്തിലേക്ക് തിരിച്ചു പോകും. തോമസ് ഐസക്കിന്റെ ആദ്യ ഭാര്യ ദുവ്വൂരിയിൽ ജനിച്ച രണ്ടു പെൺമക്കളിൽ മൂത്തവളാണ് സാറ. അമേരിക്കൻ പൗരത്വമുളള ന്യൂയോർക്കിൽ സാമ്പത്തിക ഗവേഷകയായ സാറയുടെ പ്രതിശ്രുത വരൻ ദീർഘകാല സുഹൃത്തായ മാക്സ് എന്ന അമേരിക്കക്കാരനാണ്. തോമസ് ഐസക്കിന്റെ ഭാര്യ ദുവ്വൂരിയും മക്കളും അമേരിക്കൻ പൗരത്വമുളളവരാണ്.

തോമസ് ഐസക്കിനെ പോലെ സാമ്പത്തിക വിദഗ്ധയായ ദുവ്വൂരി സാമ്പത്തിക ശാസ്ത്രത്തിൽ നിരവധി പ്രബന്ധങ്ങൾ തയാറാക്കിയിട്ടുളള അധ്യാപിക കൂടിയാണ്.

ഡൽഹി ജവഹർലാൽ യൂണിവേഴ്സിറ്റി വിദ്യാർഥികളായിരിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും. കേരള രാഷ്ര്‌ടീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തോമസ് ഐസക്ക് കേരളത്തിൽ തങ്ങിയപ്പോൾ ഭാര്യയും രണ്ടു പെൺമക്കളും അമേരിക്കയിൽ സ്‌ഥിരതാമസമാക്കുകയായിരുന്നു.

തൃശൂർ കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശിയായ തോമസ് ഐസക്ക് ടി.പി. മാത്യുവിന്റേയും സാറാമ്മ മാത്യുവിന്റേയും മകനാണ്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ