ജർമൻ ഫുട്ബോൾ കോച്ചും ഭാര്യയും വഴിപിരിഞ്ഞു
Friday, August 12, 2016 4:12 AM IST
ബർലിൻ: ജർമൻ ഫുട്ബോൾ ടീം കോച്ച് ജോവാഹിം ലോയും ഭാര്യ ഡാനിയേലയും വഴിപിരിഞ്ഞതായി അഭ്യൂഹം. മുപ്പതു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി കുറച്ചു കാലമായി വാർത്തകൾ വന്നിരുന്നു. പരസ്പര ധാരണ പ്രകാരമാണ് വേർപിരിയൽ. എന്നാൽ, നിയമപരമായ വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ല.

ദേശീയ കോച്ച് എന്ന നിലയിൽ തിരക്കുള്ള ലോയുടെ പല കാര്യങ്ങളും നോക്കിയിരുന്ന ഡാനിയേലയാണ്. അതു തുടരാനാണ് ധാരണ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ