നോർത്ത് അമേരിക്കൻ ക്രിക്കറ്റ് ടൂർണമെന്റ് കൈരളി സ്കാർബറോ ചാമ്പ്യന്മാരായി
Friday, August 12, 2016 1:54 AM IST
ഹാമിൽട്ടൺ: നോർത്ത് അേമലരിക്കൻ ക്രിക്കറ്റ് ടൂർണമെന്റ് കൈരളി സ്കാർബറോ ചാമ്പ്യന്മാരായി. ഫൈനലിൽ മാസ്റ്റേഴ്സ് ടീമിനെ 16 റൺസിനു തോൽപിച്ചാണ് കൈരളി സ്കാർബറോ ചാമ്പ്യൻമാരായത്.

ഹാമിൽട്ടൺ കൈരളി സമാജം ഒരുക്കിയ അഞ്ചാമതു നോർത്ത് അമേരിക്കൻ ക്രിക്കറ്റ് ടൂർണമെന്റിൽ കൈരളി സ്കാർബറോ വിജയിക്കുമ്പോൾ അതിനു ചുക്കാൻ പിടിച്ചത് എംവിപി ആയി തെരഞ്ഞെടുക്കപ്പെട്ട പ്രവീൺ ജോയി, മികച്ച ബൗളർ ആയി തിരഞ്ഞെടുക്കപ്പെട്ട വിഷ്ണു പി. രവി എന്നിവർ ആണ്. ടീം ക്യാപ്റ്റൻ അജിത് ജോൺ, കോച്ച് ജോസഫ്, മാനേജർ ബെന്നി നരിക്കുഴി, കോർഡിനേറ്റർസ് ആയ സണ്ണി തോപ്പിൽ, ഡിറ്റോ ജോസ് എന്നിവരുടെ പഴുതുകളില്ലാത്ത സംഘാടക മികവുകൂടി ആകുമ്പോൾ ഒരു ടീം എന്ന നിലയിൽ കൈരളി സ്കാർബറോ തങ്ങളുടെ ലക്ഷ്യത്തിലേക്കു നടന്നു അടുക്കുകയായിരുന്നു. ക്ലബ് പ്രസിഡന്റ് ആന്റൂ വാളൂക്കാരന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളും, സപ്പോർട്ടേഴ്സും നൽകുന്ന പിന്തുണ വിജയവഴികളിൽ എന്നും കൈരളി സ്കാർബറോയ്ക്ക് തുണയായി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം