വേൾഡ് മലയാളി കൗൺസിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
Friday, August 12, 2016 1:54 AM IST
ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ ഡാളസ് ഫോർട്ട് വർത്ത് ഏരിയയിലെ അംഗീകൃത പ്രൊവിൻസുകളായ നോർത്ത് ടെക്സസ്, ഡാലസ്, ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസുകളുടെയും അമേരിക്ക റീജിയന്റേയും സംയുക്‌ത ആഭിമുഖ്യത്തിൽ ഈവർഷത്തെ ഇന്ത്യൻ സ്വാതൃന്ത്യദിനം സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു.

റിച്ചാർഡ്സൺ സിറ്റിയിലുള്ള മുംതാസ് റെസ്റ്റോറന്റിൽ ഓഗസ്റ്റ് 15 –നു വൈകിട്ട് ആറിനു ആരംഭിക്കുന്ന ചടങ്ങിൽ ഡാളസിലെ പ്രമുഖ സാമൂഹ്യപ്രവർത്തകരും പങ്കെടുക്കുന്നതാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ തിരുവനന്തപുരത്തു നടന്ന ഗ്ലോബൽ കോൺഫറൻസ് കേരളം ഗവർണർ പി സദാശിവം ഉത്ഘാടനംചെയ്യുകയും വേൾഡ് മലയാളി കൗൺസിൽ നടത്തിവരുന്ന പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ഒത്തൊരുമയോടും സഹോദര്യത്തോടുംകൂടി തുടർന്നുള്ള കർമ്മപരിപാടികൾ നടത്തുവാനും ആഹ്വാനം ചെയ്തിരുന്നു. നോർത്ത് അമേരിക്കയിലെ എല്ലാ അംഗീകൃത പ്രൊവിൻസുകളെയും പ്രതിനിധികരിച്ചു പ്രവർത്തകർ ഈ സമ്മേളനത്തിൽ പങ്കെടുത്തു

വളരെ വിപുലമായ പല കർമ്മപരിപാടികൾക്കും നേതൃത്വം നൽകാനും പുതുതലമുറയെസേവനത്തിന്റെ പാതകാണിച്ചുകൊടുക്കാനും ഈ വർഷത്തെ നേതൃത്വം മുൻഗണന നൽകുമെമെന്ന് വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസുകൾ സംയുക്‌ത പ്രസ്താവനയിലൂടെ അറിയിച്ചു. ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ വന്നുചേരണമെന്നു വേൾഡ് മലയാളി കൌൺസിൽ ഭാരവാഹികൾ താത്പര്യപ്പെടുന്നു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം