ഫ്രാൻസിൽ ഡ്രൈവറില്ലാ കാറുകൾ നിരത്തിൽ പരീക്ഷിക്കാൻ അനുമതി
Thursday, August 11, 2016 8:18 AM IST
പാരീസ്: ഫ്രാൻസിലെ റോഡുകളിൽ ഡ്രൈവറില്ലാ കാറുകൾ പരീക്ഷിക്കാൻ സർക്കാർ അനുമതി നൽകി.

ദീർഘകാലാടിസ്‌ഥാനത്തിൽ രാജ്യത്തെ വാഹനാപകടങ്ങൾ കുറയ്ക്കാനും അപകട മരണങ്ങൾ കുറയ്ക്കാനും ഇതു സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഓട്ടോമോട്ടീവ് മേഖലയുടെ ഭാവി ഡ്രൈവറില്ലാ കാറുകളിലാണെന്ന് സർക്കാർ വക്‌താവ് അഭിപ്രായപ്പെട്ടു.

മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നവർ കാരണം നിരവധി അപകടങ്ങൾ സംഭവിക്കുന്നു. ഇതു പൂർണമായി ഒഴിവാക്കാൻ ഡ്രൈവറില്ലാ കാറുകളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ