ഫോമയുടെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 15ന്
Thursday, August 11, 2016 7:36 AM IST
ഷിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) 2016–18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 15നു ഇവാൻസ്റ്റൺ സിറ്റിയിലെ ഇവാൻസ്റ്റൺ ഹൈസ്കൂളിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (1600 ഉീറഴല അ്ല, ഋ്മിെേീി, കഘ 60201) നടക്കും.

വൈകുന്നേരം 5.45ന് ആരംഭിക്കുന്ന പരിപാടികളിൽ ഫോമയുടെ വിവിധ നേതാക്കളോടൊപ്പം ഷിക്കാഗോയിലെ മലയാളി സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കും.

ജൂലൈ എട്ടിനു മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ നടന്ന ഫോമ അന്താരാഷ്ര്‌ട കൺവൻഷനോടനുബന്ധിച്ചു നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിലക്ഷത്തോടെയാണ് ഷിക്കാഗോയിൽ നിന്നുള്ള ബെന്നി വാച്ചാച്ചിറയും സംഘം വിജയിച്ചത്. ബെന്നിയോടൊപ്പം ജിബി തോമസ് മോളോപറമ്പിൽ സെക്രട്ടറിയായും, ജോസി കുരിശിങ്കൽ ട്രഷററായും ലാലി കളപ്പുരയ്ക്കൽ വൈസ് പ്രസിഡന്റായും ജോയിന്റ് സെക്രട്ടറിയായി വിനോദ് കൊണ്ടൂർ ഡേവിഡും ജോമോൻ കുളപ്പുരയ്ക്കൽ ജോയിന്റ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

വുമൺസ് റെപ്രസെന്റേറ്റീവുകളായി രേഖ ഫിലിപ്പ്, ബീന വള്ളിക്കളം, രേഖ നായർ എന്നിവരെയാണ് തെരഞ്ഞെടുത്തത്. റീജണൽ വൈസ് പ്രസിഡന്റുമാരായി ജോൾസൺ വർഗീസ്, പ്രദീപ് നായർ, വർഗീസ് കെ. ജോസഫ്, സാബു സ്കറിയ, തോമസ് കുരിയൻ, റജി സക്കറിയാസ് ചെറിയാൻ, പോൾ കെ. ജോൺ, ബിജി ഫിലിപ്പ്, റോജൻ തോമസ്, തോമസ് തോമസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാഷണൽ കമ്മിറ്റി മെംബർമാരായി ജയിൻ മാത്യൂസ്, സണ്ണി നൈനാൻ, രാജ് കുറുപ്പ്, ജോണിക്കുട്ടി ജോസഫ്, ഷീല ജോസ്, തോമസ് ടി. ഉമ്മൻ, ജോസ്മോൻ തത്തംകുളം, തോമസ് മാത്യൂ, സിറിയക്ക് കുര്യൻ, മാത്യൂ വർഗീസ് (ബിജു), ജോസഫ് ഔസോ, പീറ്റർ മാത്യൂ, സജു ജോസഫ്, അഞ്ചേരിൽ വർഗീസ്, ജയ്സൺ വേണാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

പ്രവർത്തന ഉദ്ഘാടനത്തോടൊപ്പം ഷിക്കാഗോയിലും പരിസര പ്രദേശത്തുള്ള മലയാളികൾക്ക്, മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങളെ അണിനിരത്തി കൊണ്ട് ഒരു ദൃശ്യവിസ്മയമൊരുക്കുകയാണ് സംഘാടകർ. മലയാളത്തിലെ പ്രമുഖ നടി നടന്മാരായ ഇന്ദ്രജിത്ത്, മംമ്ത മോഹൻദാസ്, സുരാജ് വെഞ്ഞാറൻമൂട്, നീരജ് മാധവ്, ആര്യ, ഗായത്രി സുരേഷ്, ഉല്ലാസ് പന്തളം, സിറാജ് പൈയ്യോളി, നിഖിൽ മാത്യു, മെറിൻ ഗ്രിഗറി, സുശാന്ത് എന്നിവരടങ്ങുന്ന വലിയൊരു താര നിരയെ തന്നെ അണിനിരത്തിക്കൊണ്ടാണ് പ്രവർത്തനോദ്ഘാടനത്തിനു നിറപ്പകിട്ടേകുന്നത്.

വിവരങ്ങൾക്ക്: ബെന്നി വാച്ചാച്ചിറ 8473221973, ജിബി തോമസ് 9145731616, ജോസി കുരിശിങ്കൽ 7734784357.

<ആ>റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്