ക്ലാരമ്മ സെബാസ്റ്റ്യൻ നിര്യാതയായി
Wednesday, August 10, 2016 8:21 AM IST
വിയന്ന: ഓസ്ട്രിയൻ മലയാളി റോണി ഒട്ടത്തിലിന്റെ മാതാവും ചങ്ങനാശേരി പായിപ്പാട് ഒട്ടത്തിൽ പരേതനായ കെ.ജെ. സെബാസ്റ്റ്യന്റെ ഭാര്യയുമായ ക്ലാരമ്മ (77) വിയന്നയിൽ നിര്യാതയായി. സംസ്കാരം പിന്നീട് വിയന്നയിൽ. പരേത കുമരങ്കരി കറുകക്കളം കുടുംബാംഗമാണ്.

മറ്റുമക്കൾ: റോജി, രേഖ (വിയന്ന). മരുമക്കൾ: റോസമ്മ, സ്മിത, അനീഷ് കണിക്കത്തോട്ട് (വിയന്ന). കൊച്ചുമക്കൾ: മേരിയാൻ, മാരിയോൺ, മാരിസൺ, ലെയ, ജോയി, അന്ന, ജീവൻ, ജുവനിറ്റ, ജസ്ബൽ.

സഹോദരങ്ങൾ: തങ്കച്ചൻ കറുകക്കളം (ചങ്ങനാശേരി), പരേതരായ ആനിക്കുട്ടി വല്യാറ (ചേന്നങ്കരി), മറിയാമ്മ പുത്തൻപുരക്കൽ (പൂന്തോപ്പ്), പെണ്ണമ്മ കൈനകരി, കുട്ടപ്പൻ കറുകക്കളം.

വിവരങ്ങൾക്ക്: റോണി 00431 941 752, 0043 6991 9130 960.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ