ഷിക്കാഗോ മലയാളി അസോസിയേഷൻ ആസ്‌ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു
Wednesday, August 10, 2016 4:49 AM IST
ഷിക്കാഗോ: വർഷങ്ങളായി ഷിക്കാഗോ മലയാളികൾ താലോലിച്ചുകൊണ്ടിരുന്ന ആസ്‌ഥാന മന്ദിരം എന്ന സ്വപ്നം ഷിക്കാഗോ മലയാളി അസോസിയേഷനു സ്വന്തമായി. അമേരിക്കയിലെ ആദ്യ മലയാളി സംഘടനയുടെ സ്വന്തം ഓഫീസ് ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.

തുടർന്നു മൗണ്ട് പ്രോസ്പെക്ടസിലെ സിഎംഎ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ടോമി അമ്പനാട്ട് അധ്യക്ഷത വഹിച്ചു. കേരള പേ റിവിഷൻ കമ്മീഷൻ ചെയർമാൻ കൂടിയായ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ തന്റെ അനുഭവങ്ങൾ സിഎംഎ അംഗങ്ങളുമായി പങ്കുവയ്ക്കുകയും അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിഎ ആയിരുന്ന കെ.കെ. സുരേന്ദ്രൻ, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, കുര്യൻ കാരാപ്പള്ളി, അഗസ്റ്റിൻ കരിങ്കുറ്റി, ജോൺ ഇലക്കാട്ട്, സ്റ്റാൻലി കളരിക്കമുറി, സണ്ണി വള്ളിക്കളം, സിഎംഎ നിയുക്‌ത പ്രസിഡന്റ് രഞ്ജൻ ഏബ്രഹാം, സെക്രട്ടറി ബിജി സി. മാണി, ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് നെല്ലുവേലിൽ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ജെസി റിൻസി മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.

യോഗ നടപടികൾക്ക് തൊമ്മൻ പൂഴിക്കുന്നേൽ, ഷാബു മാത്യു, സാബു നടുവീട്ടിൽ, ജിമ്മി കണിയാലി തുടങ്ങിയവർ നേതൃത്വം നൽകി. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
<ശാഴ െൃര=/ിൃശ/2016മൗഴൗെേ10രാമ1.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>