മിഡ്വെസ്റ്റ് റീജൺ മാർത്തോമ യുവജനസഖ്യം കോൺഫറൻസും കലാമേളയും ഓഗസ്റ്റ് 13ന്
Wednesday, August 10, 2016 4:40 AM IST
ഷിക്കാഗോ: നോർത്ത് അമേരിക്കൻ മാർത്തോമ യുവജന സഖ്യം മിഡ്വെസ്റ്റ് റീജണിന്റെ ഈ വർഷത്തെ റീജണൽ സമ്മേളനവും കലാമേളയും ഓഗസ്റ്റ് 13നു (ശനി) നടക്കും.

ഷിക്കാഗോ സെന്റ് തോമസ് മാർത്തോമ ദേവാലയത്തിൽ രാവിലെ 9.30നു ആരംഭിക്കുന്ന സമ്മേളനത്തിനു റീജണൽ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ അധ്യക്ഷത വഹിക്കും. ഈ വർഷത്തെ ഭദ്രാസന യുവജന സഖ്യത്തിന്റെ പഠനവിഷയമായ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഭഎമാശഹ്യ മെ മ റീാലെശേര രവൗൃരവ’ എന്ന വിഷയത്തിൽ നടക്കുന്ന പഠനത്തിനു ഷിക്കാഗോ സെന്റ് തോമസ് മാർത്തോമ ഇടവക വികാരി റവ. ഡോ. കെ. ശലോമോൻ നേതൃത്വം നൽകും.

ഉച്ചകഴിഞ്ഞു 1.30നു കലാമേള ആരംഭിക്കും. മിഡ്വെസ്റ്റ് റീജണിലെ ദേവാലയങ്ങളിൽനിന്നു വൈദികരും സഖ്യാംഗങ്ങളും പങ്കെടുക്കുന്ന യോഗത്തിലേക്ക് ഏവരുടെയും പ്രാർഥന സഹായസഹകരണങ്ങൾ അഭ്യർഥിക്കുന്നതായി യുവജനസഖ്യം റീജണൽ ഭാരവാഹികൾ അറിയിച്ചു.

<ആ>റിപ്പോർട്ട്: ബെന്നി പരിമണം