ഡാളസ് വലിയ പള്ളിയിൽ പെരുന്നാളാഘോഷവും വചന ശുശ്രൂഷയും
Wednesday, August 10, 2016 4:39 AM IST
ഡാളസ്: ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് വലിയ പള്ളി പെരുന്നാൾ ഓഗസ്റ്റ് 19, 20, 21 (വെള്ളി, ശനി, ഞായർ) തീയതികളിൽ വിപുലമായി ആഘോഷിക്കുന്നു.

ഓഗസ്റ്റ് 14നു കൊടിയേറ്റവും 19, 20 തീയതികളിൽ വൈകുന്നേരം ഏഴു മുതൽ ആല്മീയ പ്രഭാഷണവും റാസയും നടക്കും. 20നു (ശനി) കേരള മോഡൽ തട്ടുകട പ്രവർത്തിക്കും.

21നു (ഞായർ) നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് പ്രശസ്ത സുവിശേഷ പ്രഭാഷകൻ ഫാ. സക്കറിയ നൈനാൻ മുഖ്യകാർമിത്വം വഹിച്ചു പ്രഭാഷണം നടത്തും. തുടർന്നു വിളവെടുപ്പ് ആഘോഷവും നേർച്ച വിതരണവും നടക്കും.

ഡാളസിലുള്ള ഏഴു ഇടവകകളിലെയും ഭക്‌തജനങ്ങൾ സംബന്ധിക്കുന്ന പെരുന്നാൾ നടത്തിപ്പിനായി ഫാ. രാജു ഡാനിയേൽ, റോയി കൊടുവത്ത്, ജിജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഇടവക മാനേജിംഗ് കമ്മിറ്റി വിപുലമായ ക്രമീകരണങ്ങൾ നടത്തി വരുന്നതായി ഭദ്രാസന കൗൺസിൽ അംഗം എൽസൺ സാമുവൽ അറിയിച്ചു.

<ആ>റിപ്പോർട്ട്: ചാർളി വി. പടനിലം