ഹജ്‌ജ് വെൽഫയർ ഫോറം മക്കയ്ക്കു പുതിയ നേതൃത്വം
Wednesday, August 10, 2016 4:36 AM IST
മക്ക: ഹാജിമാരുടെ സേവന ക്ഷേമങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ രാഷ്ട്രീയ, സാമൂഹ്യ, മത, സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയാണ് ഹജ്‌ജ് വെൽഫയർ ഫോറം മക്ക അടുത്ത ഒരു വർഷത്തേയ്ക്കുള്ള ഭരണ സിമിതി നിലവിൽ വന്നു.

പുതിയ ഭാരവാഹികളായി അഹ്മദ് കുട്ടി മാസ്റ്റർ (അഡ്വൈസറി ബോർഡ് ചെയർമാൻ), യൂസുഫ് അബ്ദുൽ ഖാദർ (പ്രസിഡന്റ്), ശിഹാബുദ്ദീൻ (വൈസ് പ്രസിഡന്റ്), ബഷീർ നിലമ്പൂർ (ജന. സെക്രട്ടറി), ഷാനിയാസ് കുന്നിക്കോട് (ട്രഷറർ), സുൽഫീക്കർ നമാസി (ചീഫ് കോ*–ഓർഡിനേറ്റർ), സഫീർ അലി (വോളന്റിയർ ക്യാപ്റ്റൻ) എന്നിവരെ തെരഞ്ഞെടുത്തു.

അഹ്മദ് കുട്ടി മാസ്റ്റ്ർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിസൈഡിംഗ് ഓഫീസർ മുഹമ്മദ് അലി കാരകുന്നിന്റെ നേതൃത്വത്തിൽ മുഹമ്മദ് കരിപ്പൂർ അവതരിപ്പിച്ച പാനൽ ജനറൽ ബോഡി അംഗീകരിച്ചു. അബ്ദുൽ ജബ്ബാർ തെയ്യാൻ, ശിഹാബുദ്ധീൻ കോഴിക്കോട്, എം.സി. കുഞ്ഞാൻ, അഷ്റഫ്, സലിം കാരകുന്നത്ത്, ജാബിർ വടകര ഇർഷാദ് പാഷ, ഷാനിയാസ് കുന്നിക്കോട്, ബഷീർ നിലമ്പൂർ തുടങ്ങിയവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ