ജർമനിയിൽ അഭയാർഥികൾക്കു തൊഴിൽ സംവരണം നൽകണമെന്നു വിദഗ്ധർ
Tuesday, August 9, 2016 8:23 AM IST
ബർലിൻ: ജർമനിയിൽ അഭയാർഥികൾക്ക് ഉയർന്ന ജോലികളിൽ സംവരണം നടപ്പാക്കണമെന്നു സർക്കാരിന്റെ വിവേചന വിരുദ്ധ ഏജൻസി ശിപാർശ ചെയ്യുന്നു. സ്ത്രീ സംവരണം നടപ്പാക്കിയതുപോലെ ഇതു നടപ്പാക്കാവുന്നതേയുള്ളൂ എന്നും ഉപദേശം.

പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോർട്ട് മാധ്യമങ്ങൾ ചോർത്തി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത്തരത്തിൽ സംവരണം നടപ്പാക്കുന്നതിനു രാജ്യത്തെ തുല്യതാ നിയമം ഭേദഗതി ചെയ്യണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നേരത്തെ, വനിതാ സംവരണം ഏർപ്പെടുത്തിയപ്പോൾ വനിതാ സംഘടനകളിൽനിന്നു പോലും ചില എതിർപ്പുകൾ ഉയർന്നിരുന്നതാണ്. എന്നാൽ, അഞ്ഞൂറു ജീവനക്കാരിൽ കൂടുതൽ ജോലി ചെയ്യുന്ന എല്ലാ സ്‌ഥാപനങ്ങൾക്കും ഇതു നിർബന്ധമാക്കിക്കഴിഞ്ഞു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ