വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഫാമിലി പിക്നിക് നടത്തി
Tuesday, August 9, 2016 6:45 AM IST
പെൻസിൽവാനിയ: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഫാമിലി പിക്നിക് ഓഗസ്റ്റ് ആറിനു ന്യൂറോഷിലുള്ള ഗ്ലെൻ ഐലന്റ് പാർക്കിൽ നടത്തി.

രാവിലെ 10ന് ആരംഭിച്ച പിക്നിക്കിൽ സ്ത്രീ–പുരുഷ വ്യത്യാസമെന്യേ വിവിധ പ്രായക്കാർ പങ്കെടുത്തു. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേകം മത്സരങ്ങൾ നടത്തുകയും എല്ലാവരും മത്സരിച്ച് സമ്മാനം നേടുന്നതും പിക്നിക്കിന്റെ ഭാഗമായിരുന്നു.

കായിക മത്സരങ്ങൾക്ക് മുൻ പ്രസിഡന്റ് കെ.ജെ. ഗ്രെഗറി നേതൃത്വം നൽകി. പിക്നിക്കിന്റെ കോഓർഡിനേറ്റേഴ്സ് ആയി ലിജോ ജോൺ, രാജ് തോമസ്, സുരേന്ദ്രൻ നായർ എന്നിവർ പ്രവർത്തിച്ചു. പലതരത്തിലുള്ള ഭക്ഷണങ്ങൾ കൊണ്ട് ഈ വർഷത്തെ പിക്നിക് ശ്രദ്ധേയമായി. മത്സരത്തിൽ പങ്കെടുത്ത വിജയികൾക്ക് സമ്മാനദാനവും നടത്തി. വടംവലി മത്സരത്തിൽ പ്രഭാത് പാലക്കാടിന്റെ നേതൃത്വത്തിലുള്ള ടീം ഒന്നാം സമ്മാനവും ഓവർ ഓൾ ട്രോഫിയും കരസ്‌ഥമാക്കി.

പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, സെക്രട്ടറി ടാർസൺ തോമസ്, ട്രഷറർ കെ.കെ. ജോൺസൻ, ജോയിന്റ് സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം.വി. ചാക്കോ, കൊച്ചുമ്മൻ ജേക്കബ്, ഗണേഷ് നായർ, രാജ് തോമസ്, ജെ. മാത്യൂസ്, ജോൺ കെ. മാത്യു, എം.വി. കുര്യൻ, ചാക്കോ പി. ജോർജ് (അനി), ഷൈനി ഷാജൻ, രത്തമ്മ രാജൻ, വിബിൻ ദിവാകരൻ, രാജൻ ടി. ജേക്കബ്, ജോൺ തോമസ്, കെ.ജി. ജനാർദ്ദനൻ, ഡോ. ഫിലിപ്പ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, ഇമലയാളി ഡയറക്ടർ ജോർജ് ജോസഫ്, കൈരളി ടിവിയുടെ അമേരിക്കൻ ഡയറക്ടർ ജോസ് കാടാപുറം, എൻജിനിയറിംഗ് അസോസിയേഷൻ ട്രസ്റ്റീബി ഓൾഡ് ചെയർമാൻ, കൈരളി ജോസ്, പ്രീത നമ്പ്യാർ, ജോഫ്രിൻ ജോസ്, ഷിനു ജോസഫ്, ഷാജിമോൻ വെട്ടം തുടങ്ങി നിരവധി ആളുകൾ പങ്കെടുത്ത പിക്നിക് എല്ലാ പ്രായക്കാരും ഒരു പോലെ ആസ്വദിച്ചു.

പിക്നികിന്റെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ നന്ദി പറഞ്ഞു.