കൈരളി ബ്രിസ്ബേൻ ഓണാഘോഷം സെപ്റ്റംബർ 24ന്
Tuesday, August 9, 2016 6:35 AM IST
ബ്രിസ്ബേൻ: കൈരളി ബ്രിസ്ബേനിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 24നു ആഘോഷിക്കുന്നു. വൈകുന്നേരം നാലു മുതൽ 724 ബ്ലൻഡർ റോഡ്, ഡ്യൂറാക് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ.

കേരളത്തിന്റെ തനതു രുചികൂട്ടുകളോടെ ഒരുക്കുന്ന ഓണസദ്യ ഈ വർഷത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്.

ഓണാഘോഷത്തിന്റെ ഭാഗമായി പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നവംബർ അഞ്ചിനു (ശനി) ഓൾ ഓസ്ട്രേലിയ വടംവലി മത്സരം സംഘടിപ്പിക്കുന്നു. പുരുഷ വിഭാഗത്തിൽ ഒന്നാം സമ്മാനം 1001 ഡോളറും രണ്ടാം സമ്മാനം 501 ഡോളറും മൂന്നാം സമ്മാനം 251 ഡോളറുമാണ്. വനിതാ വിഭാഗത്തിൽ ഒന്നാം സമ്മാനം 501 ഡോളറും രണ്ടാം സമ്മാനം 151 ഡോളറുമാണ്.

അത്തപ്പൂക്കളവും തുമ്പി തുള്ളലും കൊട്ടും കുരവയുമായി ലോകമെങ്ങുമുള്ള ഓരോ മലയാളിക്കുമൊപ്പം ഓണത്തെ വരവേൽക്കാൻ ബ്രിസ്ബേനിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും കൈരളി ബ്രിസ്ബേൻ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ടോണിയോ തോമസ്, സെക്രട്ടറി ഹണി പൈനേടത്ത് എന്നിവർ അറിയിച്ചു.

കലാപരിപാടികളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ടോണിയോ തോമസ് 0414 656 436, ഹണി പൈനേടത്ത് 042 626 2001, റോയ് മാത്യു 042 561 2927 എന്ന നമ്പരിൽ ബന്ധപ്പെടുക.

<ആ>റിപ്പോർട്ട്: ടോം ജോസഫ്