കെ.എം. മാണിക്കും കേരള കോൺഗ്രസിനും പിന്തുണ പ്രഖ്യാപിച്ചു
Tuesday, August 9, 2016 6:34 AM IST
മെൽബൺ: യുഡിഎഫിൽ നിന്നും പുറത്തുപോയി പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാൻ കേരള കോൺഗ്രസ് ചരൽകുന്നിൽ എടുത്ത തീരുമാനത്തിനു പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.

കഴിഞ്ഞ മുപ്പത്തിനാല് വർഷക്കാലം യുഡിഎഫിനു കരുത്തു പകർന്ന കേരള കോൺഗ്രസിനും കെ.എം. മാണിക്കും എതിരായി യുഡിഫിലെ പ്രമുഖ കക്ഷി നടത്തിയ പടനീക്കങ്ങളിൽ ഉളള പ്രതിഷേധമാണ് പ്രത്യേക ബ്ലോക്കായിരിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. ഈ തീരുമാനം വഴി കേരള കോൺഗ്രസ് പാർട്ടി കേരള രാഷ്ര്‌ടീയത്തിൽ നിർണായക ഘടകം ആയി മാറുവാൻ പോകുകയാണെന്നും ഓസ്ട്രേലിയ കമ്മിറ്റി വിലയിരുത്തി.

പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ കമ്മിറ്റിയുടെ പ്രസിഡന്റ് റെജി പാറയ്ക്കൻ, കോർ കമ്മിറ്റി അംഗങ്ങളായ സിജോ ഈന്തനംകുഴി (ബെല്ലാറട്ട്), ജിജി കുഴികുളം (ഷെപ്പേർട്ടൻ), റ്റോം പഴയമ്പളളി (താസ്മേനിയ), സുനിൽ ഫിലിപ്പ് (അഡലൈഡ്), കുര്യാക്കോസ് തോപ്പിൽ (ടൗൺസ്വില്ലാ), മെൽവിൻ ദേവ്യാ (സിഡ്നി), ആനീസ് ജോയി (ബ്രിസ്ബേൻ), ഐൻസ്റ്റീൻ വാലായിൽ (പെർത്ത്), ബിബിൻ തോമസ് (ഡാർവിൻ), തോമസ് വാതനപ്പളളി, കിഷോർ ജോസ്, അലക്സ് കുന്നത്ത്, സാബു എടത്വാ, ടോമി കുഞ്ചെറിയ, സ്റ്റീഫൻ ഓക്കാട്ട്, ഷാജൻ ജോർജ് (മെൽബൺ) എന്നിവർ ടെലിഫോൺ കോൺഫറൻസിലൂടെ പിന്തുണ അറിയിച്ചു.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ