യാത്രയയപ്പു നൽകി
Monday, August 8, 2016 6:53 AM IST
അബുദാബി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്കു മടങ്ങുന്ന കൊടുവള്ളി പ്രവാസി കൗൺസിലിന്റെ സ്‌ഥാപക മെംബർമാരിൽ ഒരാളും സജീവ പ്രവർത്തകനുമായ ബഷീർ ഈങ്ങാപ്പുഴക്ക് കൊടുവള്ളി പ്രവാസി കൗൺസിൽ അംഗങ്ങൾ യാത്രയയപ്പു നൽകി.

പ്രസിഡന്റ് പി.സി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി റഫീഖ് കൊടുവള്ളി, നാസർ കത്തറമ്മൽ, സലാം കൊടുവള്ളി തുടങ്ങിയവർ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള